SPORTS

രാജസ്ഥാൻ പ്ലേ ഓഫിൽ കടക്കില്ലായിരുന്നു, കളി മാറ്റിയത് ഈ താരം; ഒടുവിൽ മനസ്സു തുറന്ന് റിയാൻ പരാഗ്


ന്യൂചണ്ഡീഗഡ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിലേക്ക് യോഗ്യത നേടില്ലായിരുന്നുവെന്നും വൈഭവ് സൂര്യവംശിയെപ്പോലുള്ള താരങ്ങളുടെ മികവുകൊണ്ടാണ് മുന്നോട്ടു പോയതെന്നും തുറന്നുപറഞ്ഞ് റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗ്. രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോടു തോറ്റ് ഫൈനൽ കാണാതെ പുറത്തായതോടെയാണ് പരാഗ് ടീമിന്റെ പ്രകടനത്തെക്കുറിച്ചു മനസ്സു തുറന്നത്. രണ്ടാം ക്വാളിഫയറിൽ ഗുജറാത്തിനോട് ഏഴു വിക്കറ്റിന്റെ തോൽവിയാണ് രാജസ്ഥാൻ വഴങ്ങിയത്. വൈഭവിന് ദേശീയ ടീമിലേക്ക് കളിക്കാൻ സമയമായിട്ടുണ്ടെന്നും പരാഗ് വ്യക്തമാക്കി.ഗുജറാത്തിനു മുന്നിൽ രാജസ്ഥാൻ ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം മികച്ച സ്കോർ ആയിരുന്നെന്നും, എന്നാൽ രണ്ടാം ഇന്നിങ്സിൽ പിച്ചിന്റെ സ്വഭാവം ഗുജറാത്ത് ബാറ്റർമാരെ കൂടുതലായി സഹായിച്ചെന്നും പരാഗ് പ്രതികരിച്ചു. ‘‘215 മികച്ച സ്കോറാണ്. അത് പ്രതിരോധിച്ചു നില്‍ക്കാൻ സാധിക്കുമെന്നു ഞങ്ങൾ കരുതി. എന്നാൽ രണ്ടാം പകുതിയിൽ വിക്കറ്റ് കുറച്ചുകൂടി ബാറ്റർമാർക്ക് അനുകൂലമായി എന്നു തോന്നുന്നു. ആദ്യ പകുതിയിൽ സ്പിന്നർമാർക്ക് നല്ല ഗ്രിപ്പ് കിട്ടുന്നുണ്ടായിരുന്നു. ഷോർട്ട്, സ്ലോ ബോളുകളും അവർ നന്നായി ഉപയോഗിക്കുന്നുണ്ടായിരുന്നു. ഗുജറാത്തിന്റെ ഓപ്പണർമാരെ പെട്ടെന്നു പുറത്താക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. എന്നാൽ അതുണ്ടായില്ല.’’– പരാഗ് പറഞ്ഞു.


Source link

Back to top button