NEWS
‘ലിസ്റ്റ് നീട്ടിയിട്ട് മാത്രം കാര്യമില്ല; നിയമനത്തിന് ഒഴിവുകൾ റിപ്പോർട്ട് ചെയ്യണം’; പ്രതീക്ഷയോടെ പിഎസ്‍സി ഉദ്യോഗാർഥികൾ

കണ്ണൂർ∙ പിഎസ്‌സി റാങ്ക് ലിസ്റ്റ് നീട്ടുന്നതോടെ സർക്കാർ ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്ന പ്രതീക്ഷയിൽ നിരവധി ഉദ്യോഗാർഥികൾ. പല വകുപ്പുകളിലും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് നേരത്തേ തന്നെ ആക്ഷേപമുണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വന്നതോടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് പൂർണമായും നിലച്ച അവസ്ഥയിലായി. ഇതോെടയാണ് റാങ്ക് ലിസ്റ്റിലുണ്ടായിരുന്ന പലരുടെയും ജോലി എന്ന സ്വപ്നം ആശങ്കയിലായത്. റാങ്ക് ലിസ്റ്റ് നീട്ടിയതോടെ നിരവധി ഉദ്യോഗാർഥികളുടെ പ്രതീക്ഷയ്ക്ക് ജീവൻ വച്ചു.ലിസ്റ്റ് നീട്ടിയതുകൊണ്ടു മാത്രം കാര്യമില്ലെന്നാണ് ഉദ്യോഗാർഥിയായ കണ്ണൂർ സ്വദേശി നീതു ദാസ് പറയുന്നത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ മാത്രമേ നിയമനം നടക്കൂ. അതാത് വകുപ്പുകളാണ് ഇക്കാര്യം ചെയ്യേണ്ടത്. ഉദ്യോഗാർഥികൾ ഓരോ വകുപ്പുകളിലുമുള്ള ഒഴിവുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യിക്കാനുള്ള പ്രവൃത്തികളുമായി മുന്നോട്ട് പോകുന്നുണ്ട്. വകുപ്പുകളിൽ നിന്ന് അനുകൂല നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നീതു പറഞ്ഞു.
Source link


