test del 3

‘യുഡിഎഫിന് 102 സീറ്റ് വാങ്ങിത്തന്നത് രത്തൻ കേൽക്കറാണോ; ബംഗാളുമായി താരതമ്യം ചെയ്യാനാകില്ല’


തിരുവനന്തപുരം ∙ രത്തൻ കേൽക്കർ വിവാദത്തിന്റെ അടിസ്ഥാനമെന്താണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചീഫ് ഇലക്ട്രൽ ഓഫിസറെ നിയമിക്കുന്നത് സംസ്ഥാന സർക്കാർ കൊടുക്കുന്ന പാനലിൽ നിന്നാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചീഫ് ഇലക്ട്രൽ ഓഫിസർ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുമോ. ചീഫ് ഇലക്ട്രൽ ഓഫിസറായിരുന്ന നളിനി നെറ്റോ പിന്നീട് മുഖ്യമന്ത്രിയുടെ ഓഫിസിൽ വരെ ജോലി ചെയ്തിട്ടുണ്ട്. ബാംഗാളുമായി കേരളത്തെ താരതമ്യം ചെയ്യാനാകില്ല. ബംഗാളിൽ വ്യാപകമായി എസ്ഐആറിൽ നിന്നും വോട്ടുകൾ നീക്കം ചെയ്തുവെന്ന പരാതിയുണ്ടായിരുന്നു. ഇവിടത്തെ ചീഫ് ഇലക്ട്രർ ഓഫിസറെപ്പറ്റി അങ്ങനെയൊരു പരാതി ഒരു പാർട്ടിക്കും ഇല്ലായിരുന്നു. ഇവിടെ ആകെ ചില പരാതികൾ പറഞ്ഞത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന താനായിരുന്നു. രത്തൻ കേൽക്കറാണോ ഞങ്ങളെ ജയിപ്പിച്ചത്. യുഡിഎഫിന് 102 സീറ്റ് വാങ്ങിത്തന്നത് രത്തൻ കേൽക്കറാണോ. നമ്മുടെ സംസ്ഥാനത്തിന്റെ ഭാവിയ്ക്ക് വേണ്ടി കാര്യങ്ങൾ ചർച്ച ചെയ്യണം.മലയിടംത്തുരുത്തിൽ കുടിയൊഴിപ്പിക്കൽ സമരം കണ്ട് ഞെട്ടിപ്പോയി. കഴിഞ്ഞ സർക്കാരിലെ രണ്ട് മന്ത്രിസഭാംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 14 തവണ ഇവരെ ഒഴിപ്പിക്കാനായി അധികൃതർ പോയിട്ടുണ്ട്. പതിനാല് തവണയും അവിടെ പോകാത്തവർ ഞങ്ങളെ സർക്കാർ വന്നപ്പോൾ അങ്ങോട്ടേക്ക് പോയിരിക്കുകയാണ്. ഇരകളായവരെ ഈ സർക്കാർ തെരുവിലേക്ക് വിടില്ല. അവരെ സർക്കാർ സംരക്ഷിക്കും.ഗവർണറുടെ നയപ്രഖ്യാപനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിയമസഭാ ചീഫ് വിപ്പായി അപു ജോൺ ജോസഫിനെ നിയമിക്കാനും തീരുമാനമായി. അഭിഭാഷകനായ കെ.സി. വിൻസെന്റ് അഡീഷണൽ അഡ്വക്കേറ്റ് ജനറലാകും. മഴക്കാല ജാഗ്രത നടപടികൾ‌ തുടങ്ങി. ജില്ലാ കലക്ടർമാരുടെ യോഗം ഇതുസംബന്ധിച്ച് ബുധനാഴ്ച രാവിലെ ഓൺലൈനായി ചേരും.


Source link

Back to top button