test del 4 copy of del 3
‘മുൻകാല സംഭവങ്ങളിൽ നിന്ന് പാഠം പഠിച്ചില്ല, സങ്കടകരം’: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ നോട്ടിസ് അയച്ച് സുപ്രീം കോടതി

ന്യൂഡൽഹി ∙ നീറ്റ് പരീക്ഷ നടത്തുന്നതിൽ നിന്നും നാഷണൽ ടെസ്റ്റിങ് ഏജൻസിയെ മാറ്റി പകരം സ്വയംഭരണാധികാരമുള്ള മറ്റൊരു സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെയും സിബിഐയുടെയും എൻടിഎയുടെയും മറുപടി തേടി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.‘‘പരീക്ഷയെ കുറിച്ചല്ല ഞങ്ങൾ കൂടുതൽ ആലോചിക്കുന്നത്. നിങ്ങൾ പാഠം പഠിച്ചില്ലെന്നതാണ്. ഞങ്ങൾ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഒരു സമിതി രൂപീകരിച്ചു. അത് ചില ശുപാർശകൾ സമർപ്പിച്ചു, അത് അംഗീകരിക്കപ്പെടുകയും ചെയ്തു. ഒരു നിരീക്ഷണ സമിതിയും അവിടെ ഉണ്ടായിരുന്നു’’ – കോടതി പറഞ്ഞു.
Source link


