test del 3
വെടിവയ്പ്പിന് മുൻപ് മരച്ചുവട്ടിലിരുന്ന് ഭീകരർ ഭക്ഷണം കഴിച്ചു, ഉച്ചയ്ക്ക് 2.23ന് ആദ്യ ആക്രമണം: പഹൽഗാം ഭീകരാക്രമണത്തിൽ കുറ്റപത്രം സമർപ്പിച്ചു

ന്യൂഡൽഹി∙ പഹൽഗാം ഭീകരാക്രമണത്തിൽ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. 1597 പേജുള്ള കുറ്റപത്രമാണ് എൻഐഎ പ്രത്യേക കോടതിയിൽ സമർപ്പിച്ചത്. ആയിരത്തിലധികം ആളുകളെ അന്വേഷണ സംഘം ചോദ്യം ചെയ്തു. 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് തൊട്ടുമുൻപ് ഭീകരർ മരച്ചുവട്ടിലിരുന്ന് ഭക്ഷണം കഴിച്ചെന്നും ആക്രമണം നടന്നത് ഉച്ചയ്ക്ക് 2.23 നാണെന്നും കുറ്റപത്രത്തിലുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിന് ഒരു ദിവസം മുൻപ് മൂന്ന് തീവ്രവാദികൾ ബൈസരണിനടുത്തുള്ള പർവൈസ് അഹമ്മദിന്റെ വീട്ടിലെത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഏപ്രിൽ 21ന് വൈകുന്നേരം ഏകദേശം 5 മണിയോടെ, താനും ഭാര്യയും മകനും വീടിനുള്ളിലുള്ളപ്പോഴാണ് ആയുധധാരികളായ ആളുകൾ എത്തിയതെന്ന് പർവൈസ് അഹമ്മദ് പറഞ്ഞു. ‘‘എന്റെ അമ്മയുടെ സഹോദരൻ ബഷീർ അഹമ്മദ് ജൊത്താർ അകത്തേക്ക് വന്ന് നിശബ്ദരായിരിക്കാൻ ഞങ്ങളോട് പറഞ്ഞു. അദ്ദേഹം പുറത്തേക്ക് പോയി ഏതാനും നിമിഷങ്ങൾക്കുള്ളിൽ വീണ്ടും വീടിനുള്ളിലേക്ക് തിരിച്ചെത്തി. മൂന്ന് ആയുധധാരികളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ആയുധധാരികൾ വീടിനുള്ളിൽ ഇരുന്നു. അവർക്ക് ദാഹിക്കുന്നെന്നും വെള്ളം വേണമെന്നും എന്നോട് പറഞ്ഞു. ഞാൻ അവർക്ക് വെള്ളം കൊടുത്തു. വെള്ളം കുടിച്ചതിനു ശേഷം നിങ്ങൾക്ക് പുണ്യം ലഭിക്കുമെന്നാണ് അവർ പറഞ്ഞു. ∙ ബൈസരൻ താഴ്‍വരയിൽ, മരച്ചുവട്ടിലിരുന്ന് ഭക്ഷണം കഴിച്ചു
Source link


