NATIIONAL
ഹൈദരാബാദിൽ ‘സിക്സർ മഴ’, ആർസിബിക്കെതിരെ കൂറ്റൻ സ്കോർ; അർധസെഞ്ചറിയുമായി ഇഷാൻ, ക്ലാസൻ, അഭിഷേക്; ‘ഫിഫ്റ്റിയടിച്ച്’ ബോളർമാരും

ഹൈദരാബാദ് ∙ അവസാന ലീഗ് മത്സരം ‘ആഘോഷം’ ആക്കാൻ തീരുമാനിച്ചതോടെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ്, നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 255 റൺസ്. ആർസിബിക്ക് 256 റൺസ് വിജയലക്ഷ്യം. ഈ സീസണിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോറാണിത്. മത്സരത്തിൽ 90 റൺസിനോ അതിനു മുകളിലോ ജയിച്ചെങ്കിൽ മാത്രമേ ഹൈദരാബാദിന്, ആർസിബിയെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്താനാകൂ. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് ഓപ്പണർമാരായ അഭിഷേകും ഹെഡും തുടക്കും മുതൽ ആർസിബി ബോളർമാരെ പ്രഹരിച്ചു. നാലാം ഓവറിൽ ഹെഡ് പുറത്താകുമ്പോൾ തന്നെ ഹൈദരാബാദ് സ്കോർ 45ൽ എത്തിയിരുന്നു. പവർപ്ലേ അവസാനിക്കുമ്പോൾ 1ന് 63 എന്ന നിലയിലായിരുന്നു അവർ. രണ്ടാം വിക്കറ്റിൽ അഭിഷേകും ഇഷാനു ചേർന്ന് 52 റൺസ് കൂട്ടിച്ചേർത്തു. ഒൻപതാം ഓവറിൽ അഭിഷേകിനെ സുയാഷ് ശർമ വീഴ്ത്തി.ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായ ഭുവനേശ്വർ കുമാർ 4 ഓവറിൽ 51 റൺസാണ് വിട്ടുകൊടുത്തത്. വിക്കറ്റൊന്നും വീഴ്ത്താനുമായില്ല. ജോഷ് ഹെയ്സൽവുഡ് 4 ഓവറിൽ 55 റൺസ് വിട്ടുകൊടുത്തു. റാസിഖ് സലാം ദർ 4 ഓവറിൽ 52 റൺസ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തി. ക്രുണാൽ പാണ്ഡ്യ 2 ഓവറിൽ 24 റൺസ് വിട്ടുകൊടുത്താണ് ഒരു വിക്കറ്റെടുത്തത്.
Source link


