test del 3
എസ്. ശ്രീകുമാർ അവർക്ക് ‘ബിലാലിക്ക’; യുവതിയെ ദുബായിൽ എത്തിച്ചത് മഞ്ജിമയ്ക്കും ഷംലയ്ക്കുമൊപ്പം, കമ്മിഷൻ സിന്ധുവിൽ നിന്ന്

കൊച്ചി ∙ മോഡലിങ് കെണിയൊരുക്കി യുവതികളെ ദുബായിലെത്തിച്ച് നിർബന്ധിത ലൈംഗികവൃത്തിക്ക് ഉപയോഗിക്കുന്ന സെക്സ് റാക്കറ്റിൽ ബിലാലിന്റെ പങ്ക് കൂടുതൽ വ്യക്തമായി. ഇയാളുടെ ശരിയായ പേര് എസ്.ശ്രീകുമാർ എന്നാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അറസ്റ്റിലായ മറ്റു പ്രതികളെല്ലാം ഇയാളുടെ പേര് മൊബൈലിൽ സേവ് ചെയ്തിരിക്കുന്നത് ‘ബിലാലിക്ക’ എന്നാണ്. ആലപ്പുഴ ജില്ലയിലെ ചാരുംമൂടിനടുത്ത് കണ്ണനാകുഴിയിലാണ് ഇയാളുടെ വീട്. ഇപ്പോൾ കൊച്ചിയിെല കണിയമ്പുഴയുള്ള ഫ്ലാറ്റിൽ താമസം. ഒന്നാം പ്രതി സിന്ധുവിൽ നിന്ന് ഇയാളെക്കുറിച്ച് വിവരം ലഭിച്ച ശേഷം ഫ്ലാറ്റിലെത്തി കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പല സ്ഥലങ്ങളിൽ പല പേരുകളിലാണ് ശ്രീകുമാർ അറിയപ്പെടുന്നത് എന്ന് നേരത്തെ പുറത്തു വന്നിരുന്നു. മൂന്നാം പ്രതി മഞ്ജിമയും നാലാം പ്രതി അലീനയും ഇയാളുടെ പേര് മൊബൈലിൽ സേവ് ചെയ്തിരിക്കുന്നത് ബിലാലിക്ക എന്നാണ്. സിന്ധുവിന് വേണ്ടി യുവതികളെ ദുബായിലേക്ക് കടത്തുന്നയാളാണ് ബിലാൽ എന്നു വ്യക്തമായതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിക്കു പുറമെ ഒട്ടേറെ യുവതികളെ ദുബായിലേക്ക് കയറ്റിയയച്ചിട്ടുണ്ടെന്ന് ഇയാൾ സമ്മതിച്ചതായും പൊലീസ് പറയുന്നു. ഇയാളുടെ ഫോണിൽ നിന്ന് വിവിധ പോസുകളിലുള്ള ഒട്ടേറെ യുവതികളുടെ ചിത്രങ്ങളും ഇവർ തമ്മിലുള്ള വാട്സ്ആപ് ചാറ്റുകളും കണ്ടെത്തിയതായും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഓരോ യുവതികളെ ദുബായിലെത്തിക്കുമ്പോഴും പ്രതികൾക്ക് 50,000 മുതൽ 1 ലക്ഷം രൂപ വരെ കമ്മിഷൻ ഇനത്തിൽ ലഭിച്ചിരുന്നതായി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ ഇന്ന് വെളിപ്പെടുത്തിയിരുന്നു.
Source link


