test del 4 copy of del 3
കാഫിർ സ്‌ക്രീൻഷോട്ട് : അന്വേഷണം ഊർജിതമാക്കണം; ആഭ്യന്തരമന്ത്രിയെ കണ്ട് പാറക്കൽ അബ്ദുല്ല

കോഴിക്കോട് ∙ വടകര ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വിവാദം സൃഷ്ടിച്ച ‘കാഫിർ സ്‌ക്രീൻഷോട്ട്’ വ്യാജ പ്രചാരണ കേസിലെ പൊലീസ് അന്വേഷണം അടിയന്തരമായി ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുല്ല ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് കത്ത് നൽകി.നാടിന്റെ സൗഹാർദം തകർക്കാൻ ശ്രമിച്ച സൈബർ കുറ്റവാളികളെ വെറുതെ വിടരുത്. നിരപരാധിയായ മുഹമ്മദ് കാസിമിന് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് കേസിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉറപ്പു നൽകി.
Source link


