test del 2
യുഎസ്-ഇറാൻ ചർച്ച; ‘ഷട്ടിൽ ഡിപ്ലോമസി’യിലൂടെ വഴിത്തിരിവുണ്ടാക്കാൻ പാകിസ്താൻ, പ്രതീക്ഷയോടെ ലോകം

ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനായി പാകിസ്താന്റെ മധ്യസ്ഥതയിൽ നിർണായക സമാധാന ചർച്ചകൾ തുടരുന്നു. പാകിസ്താൻ ആഭ്യന്തര മന്ത്രി സയ്യിദ് മുഹ്സിൻ നഖ്വി വെള്ളിയാഴ്ച ഇറാനിയൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായി ചർച്ച നടത്തി. അമേരിക്കയുടെ ഏറ്റവും പുതിയ നിർദ്ദേശം ഇറാനിയൻ ഉദ്യോഗസ്ഥരുമായി പങ്കുവെക്കുന്നതിനായി ഇക്കഴിഞ്ഞ ചൊവ്വാഴ്ചയും നഖ്വി ടെഹ്റാൻ സന്ദർശിച്ചിരുന്നു.യുഎസ്-ഇറാൻ സമാധാന പ്രക്രിയയിൽ വഴിത്തിരിവിനായി സയ്യിദ് മുഹ്സിൻ നഖ്വി കാര്യമായി ശ്രമം നടത്തുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കാൻ നഖ്വി ‘ഷട്ടിൽ ഡിപ്ലോമസി’യിലൂടെ ശ്രമിക്കുകയാണെന്നാണ് ഇസ്ന (ISNA) വാർത്താ ഏജൻസിയുടെ റിപ്പോർട്ട് ചെയ്യുന്നത്.തിങ്കളാഴ്ച ഇറാന്റെ നിർദ്ദേശം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരസിച്ചതിനെ തുടർന്നാണ് നഖ്വി അമേരിക്കയുടെ ഏറ്റവും പുതിയ നിർദ്ദേശവുമായി ഇറാനിലെത്തിയത്. ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം, ഇറാന്റെ യുറേനിയം ശേഖരം എന്നീ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീർ ചർച്ചകൾക്കായി ടെഹ്റാനിലെത്തിയപ്പോൾ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന്റെ ആണവപദ്ധതികൾക്കെതിരെ കർശന മുന്നറിയിപ്പ് നൽകിയതായാണ് വിവരം. യുദ്ധം കാരണം എണ്ണവില വർദ്ധിക്കുകയും ആഗോള സമ്പദ്വ്യവസ്ഥ വെല്ലുവിളി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ, അറബ് രാജ്യങ്ങൾ സമാധാനത്തിനായി സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
Source link


