test del 5 copy of del 3

തിരഞ്ഞെടുപ്പ് തോൽവി: കീഴ്ഘടകങ്ങളെ സംശയിച്ച് 34 ചോദ്യങ്ങളുമായി സിപിഎം; ശരീരഭാഷ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന വിമർശനം ശരിവച്ച് എം.വി.ഗോവിന്ദൻ


കൊല്ലം∙ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമാണെന്നു ജില്ലാ കമ്മിറ്റികളിൽ അടക്കം രൂക്ഷ വിമർശനം ഉയരുമ്പോൾ, തോൽവിയിൽ കീഴ്ഘടകങ്ങളെ സംശയിച്ച് 34 ചോദ്യങ്ങളുമായി സിപിഎം സംസ്ഥാന നേതൃത്വം. തോൽവിയുടെ ഉത്തരവാദിത്തം മുഴുവൻ കീഴ്ഘടകങ്ങളിൽ കെട്ടി വയ്ക്കുന്നതിന്റെ ഭാഗമായുള്ള ചോദ്യാവലി സംസ്ഥാന കമ്മിറ്റിയംഗങ്ങൾ പങ്കെടുത്ത് ഇന്നു മുതൽ ചേരുന്ന ഏരിയ കമ്മിറ്റി യോഗങ്ങൾക്കു മുന്നോടിയായാണ് നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ തരംഗമല്ല, പിണറായി വിരുദ്ധ തരംഗവും എം.വി.ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചതുമാണു പ്രധാന കാരണങ്ങളെന്നായിരുന്നു വിവിധ ജില്ലാ കമ്മിറ്റി യോഗങ്ങളിൽ ഉയർന്ന വിമർശനത്തിന്റെ കാതൽ. പിണറായിയെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും ഗോവിന്ദനെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റണമെന്നും വരെ ആവശ്യമുയർന്നിരുന്നു.ശരീരഭാഷ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന വിമർശനം ശരിവച്ച് എം.വി.ഗോവിന്ദൻ  തിരുവനന്തപുരം ∙ വാർത്താ സമ്മേളനങ്ങളിൽ തന്റെ ശരീരഭാഷ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന വിമർശനം ശരിവച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വീട്ടിൽനിന്നും ഇക്കാര്യത്തിൽ വിമർശനം കേട്ടിട്ടുണ്ട്. കണ്ണാടിയിൽ നോക്കാറുണ്ടോ എന്നു മകൻ ഒരിക്കൽ ചോദിച്ചെന്നും തമാശ രൂപേണ തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ ഗോവിന്ദൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോടു മറുചോദ്യം ചോദിക്കുന്നതു നിർത്തിയെന്നും ഗോവിന്ദൻ യോഗത്തിൽ പറ‍ഞ്ഞതായാണു വിവരം.


Source link

Back to top button