test del 4 copy of del 3
പന്തൽ പൊളിക്കാൻ മുഖ്യമന്ത്രി വരുമോ? വർഷങ്ങളായി ഗൃഹപ്രവേശംകാത്ത് ഈ വീട്

കോട്ടയം ∙ 20 വർഷം ദുബായിൽ കഷ്ടപ്പെട്ട് മിച്ചം പിടിച്ച തുകയ്ക്കാണ് കൊല്ലാട് മലമേൽക്കാവ് കല്ലുങ്കൽക്കടവ് മുല്ലശേരി പുത്തൻവീട്ടിൽ ഉമ്മൻ ജോൺ വീട് നിർമിച്ചത്. സിൽവർലൈൻ പ്രഖ്യാപനം നടന്ന വർഷം വീടിന്റെ നിർമാണം പൂർത്തിയായി. ഗൃഹപ്രവേശം നടത്താൻ ആലോചന തുടങ്ങിയ സമയത്താണ് വീടിന്റെ ഒരു ഭാഗത്തുകൂടിയാണ് റയിൽപ്പാതയുടെ അലൈൻമെന്റെന്ന് ഉമ്മൻ ജോണിന്റെ അമ്മ എലിസബത്ത് ജോൺ മനസ്സിലാക്കിയത്. എംടി സെമിനാരി സ്കൂളിൽനിന്നു വിരമിച്ച ഡപ്യൂട്ടി ഹെഡ്മിസ്ട്രസാണ് എലിസബത്ത്. പന്തൽ പൊളിക്കാൻ മുഖ്യമന്ത്രി വരുമോ? മാടപ്പള്ളി ∙ റീത്ത് പള്ളി ജംക്ഷനിലെ സമരപ്പന്തൽ പൊളിച്ചുമാറ്റുമ്പോൾ മുഖ്യമന്ത്രി വി.ഡി.സതീശന്റെ സാന്നിധ്യം ഉണ്ടാകണമെന്ന് സമരസമിതി പ്രവർത്തകർക്ക് ആഗ്രഹം. മുഖ്യമന്ത്രിയെ കൊണ്ടുവന്ന് പന്തൽ പൊളിച്ചുമാറ്റലിന് തുടക്കമിടാൻ സമിതി ശ്രമിക്കുന്നു. അധികാരത്തിലെത്തിയാൽ പദ്ധതി പിൻവലിക്കുമെന്ന് വി.ഡി.സതീശൻ തിരഞ്ഞെടുപ്പുവേളയിൽ വാക്കു നൽകിയിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സമരസമിതി പ്രവർത്തകർ മുഖ്യമന്ത്രിയെ സന്ദർശിച്ചു. ‘ നിങ്ങൾ പ്രതീക്ഷിക്കുന്ന വാർത്ത ഉടനെ എത്തും’ എന്നാണ് മുഖ്യമന്ത്രി വാക്കു നൽകിയതെന്ന് സമരസമിതിക്കാർ പറഞ്ഞു. ഉത്തരവ് പുറത്തിങ്ങുന്ന മുറയ്ക്കു മാടപ്പള്ളിയിലെ സമരം അവസാനിപ്പിക്കും. നാളെ 5ന് കോട്ടയം ഗാന്ധി സ്ക്വയറിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി വിക്ടറി ഡേ ആഘോഷിക്കും.
Source link


