test del 3
ഡി.കെ.ശിവകുമാറിനെയും സിദ്ധരാമയ്യയെും ഡൽഹിയിലേക്ക് വിളിപ്പിക്കാൻ ഹൈക്കമാൻഡ്; ഇടവേളയില്ലാതെ നേതൃമാറ്റ ചർച്ച

ബെംഗളൂരു ∙ നേതൃമാറ്റ അഭ്യൂഹങ്ങൾക്കിടെ, സിദ്ധരാമയ്യ സർക്കാർ ഇന്നലെ 3 വർഷം പൂർത്തിയാക്കി. 2023 മേയ് 20നാണു സിദ്ധരാമയ്യ അധികാരത്തിലേറിയത്. മുൻധാരണ പ്രകാരം ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനു മുഖ്യമന്ത്രിസ്ഥാനം കൈമാറിയേക്കുമെന്നും സിദ്ധരാമയ്യയുടെ കീഴിൽ തന്നെ മന്ത്രിസഭാ വികസനം ഉടനുണ്ടായേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള ചർച്ചയാണു ഖർഗെയുമായി നടത്തിയതെന്നും അധികാരത്തർക്ക വിഷയം ചർച്ച ചെയ്തിട്ടില്ലെന്നും പിസിസി അധ്യക്ഷൻ കൂടിയായ ഡി.കെ.ശിവകുമാർ വിശദീകരിച്ചു. ഹൈക്കമാൻഡ് ക്ഷണിച്ചാൽ ഡൽഹി സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Source link


