test del 3
രണ്ടാം പോസ്റ്റ്മോർട്ടത്തിന് അനുമതി നൽകാതെ കോടതി; ട്വിഷയുടെ കുടുംബത്തിന് തിരിച്ചടി

ന്യൂഡൽഹി∙ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ ട്വിഷ ശർമ്മയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യം ഭോപ്പാലിലെ കോടതി തള്ളി. എങ്കിലും മൃതദേഹം സംരക്ഷിക്കണമെന്ന് കോടതി പൊലീസിന് നിർദേശം നൽകി. എന്നാൽ ഭോപ്പാൽ എയിംസിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കുടുംബത്തിന് കത്തയച്ചു. മൈനസ് നാല് ഡിഗ്രി സെൽഷ്യസിലാണു ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ മൃതദേഹം ദീർഘകാലം കേടുകൂടാതെ ഇരിക്കാൻ മൈനസ് 80 ഡിഗ്രി സെൽഷ്യസ് ആവശ്യമാണ്. അതിനുള്ള സൗകര്യം ആശുപത്രിയില്‍ ലഭ്യമല്ലാത്തതിനാൽ മൃതദേഹം ഏറ്റെടുക്കണമെന്നാണ് പൊലീസിന്റെ ആവശ്യം. ട്വിഷയുടെ ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളെക്കുറിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിശദമായി പരാമർശിക്കാത്തത് എന്തുകൊണ്ടാണെന്ന് ട്വിഷയുടെ അഭിഭാഷകൻ ചോദിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനിടെ രേഖപ്പെടുത്തിയ ട്വിഷയുടെ ഉയരം പൊലീസ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയ ഉയരത്തിൽ നിന്ന് വ്യത്യസ്തമാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാണിച്ചിരുന്നു.
Source link


