test del 1

മുലായം സിംഗ് യാദവിന്റെ ഇളയമകൻ പ്രതീക് യാദവ് അന്തരിച്ചു

ലക്‌നൗ: സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്റെ ഇളയ മകൻ പ്രതീക് യാദവ് പെട്ടെന്നുണ്ടായ രോഗത്തെ തുടർന്ന് അന്തരിച്ചു. 38കാരനായ പ്രതീക് ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അനുജനുമാണ്. പെട്ടെന്ന് വന്ന രോഗബാധയെത്തുടർന്ന് ഇന്ന് പുലർച്ചയോടെ സിവിൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും പ്രതീക് മരിച്ചിരുന്നു. ശ്വാസകോശ അണുബാധയാണ് മരണകാരണമെന്ന് സൂചനകളുണ്ട്.

ശക്തമായ രാഷ്‌ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണെങ്കിലും പ്രതീക് രാഷ്‌ട്രീയ രംഗത്ത് ഒട്ടും സജീവമല്ല. ഫിറ്റ്‌നസ് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചയാളാണ് പ്രതീക്. അദ്ദേഹത്തിന്റെ ഭാര്യ അപർണ ബിഷ്‌ത് യാദവ് ബിജെപിയിൽ അംഗമാണ്. സംസ്ഥാന വനിതാ കമ്മിഷന്റെ ഉപാദ്ധ്യക്ഷയുമാണ്. പ്രതീകിന്റെ പെട്ടെന്നുള്ള നിര്യാണം ഹൃദയഭേദകരമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു.’ സമാജ്‌വാദി പാർട്ടി അദ്ദേഹത്തിന്റെ മരണവിവരം സൂചിപ്പിച്ച് എക്‌സ് കുറിപ്പ് പങ്കുവച്ചു. മുലായം സിംഗ് യാദവിന്റെയും രണ്ടാം ഭാര്യ സാധനാ ഗുപ്‌തയുടെയും മകനാണ് പ്രതീക് യാദവ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, PRATEEK YADAV, SAMAJVADI PARTY, MULAYAM SINGH YADAV


Source link

Back to top button