test del 4 copy of del 3

ദേശീയപാത തുറക്കാൻ പൊലീസിനെ വിളിച്ച് മേഘ കൺസ്ട്രക്‌ഷൻസ്; നീലേശ്വരത്തെ സമരം സംഘർഷത്തിലേക്കു നീങ്ങുമെന്ന് ആശങ്ക


നീലേശ്വരം ∙ മണ്ണിട്ടുയർത്തി നിർമിച്ച, മാർക്കറ്റിലെ ദേശീയപാതയിലൂടെ വാഹനം കടത്തിവിടാൻ 2 തവണ ശ്രമിച്ചിട്ടും നടക്കാത്തതിനാൽ പൊലീസ് സഹായം തേടി നിർമാണ കമ്പനിയായ മേഘ കൺസ്ട്രക്‌ഷൻസ്. പഴയപാലം പൊളിച്ചു പുതിയത് പണിയുമെന്നും പൊലീസ് സ്റ്റേഷൻ വരെ എലിവേറ്റഡ് ബ്രിജ് നിർമിക്കുമെന്നും രേഖാമൂലമുള്ള ഉറപ്പു ലഭിക്കാത്തപക്ഷം അറസ്റ്റ് ചെയ്താലും സമരത്തിൽനിന്നു പിന്മാറില്ലെന്നാണ് അനിശ്ചിതകാല സമരം ചെയ്യുന്ന നഗരസഭ കർമസമിതിയുടെ നിലപാട്. അതുകൊണ്ടു തന്നെ വാഹനം കടത്തിവിടാനുള്ള ശ്രമം തുടർന്നാൽ സമരം ചെയ്യുന്നവർ തടയുമെന്ന് ഏതാണ്ട് ഉറപ്പാണ്. സമ്മർദതന്ത്രമെന്ന് ആക്ഷേപം ∙ മാർക്കറ്റിൽ ഓവുചാൽ നിർമിക്കണമെന്ന കർശന നിർദേശം ജില്ലാ ദുരന്തനിവാരണ അതോറിറ്റി കഴിഞ്ഞവർഷം തന്നെ നൽകിയിട്ടും നിർമാണം വൈകിപ്പിച്ചത് മണ്ണിട്ടുയർത്തിയ പാത തുറന്നു കൊടുക്കാനുള്ള നിർമാണ കമ്പനിയുടെ സമ്മർദതന്ത്രമെന്ന് ആക്ഷേപം. വെള്ളക്കെട്ടുണ്ടാകുമെന്ന് അറിഞ്ഞിട്ടും സർവീസ് റോഡും ഓവുചാലും മഴക്കാലത്തിനു മുൻപ് തന്നെ സജ്ജമാക്കുന്നതിൽ നഗരസഭ പരാജയപ്പെട്ടതാണ് ദുരവസ്ഥയ്ക്കു കാരണമെന്നും ആക്ഷേപവുമുണ്ട്. നീലേശ്വരത്തെ ദേശീയപാത സമരം സംഘർഷത്തിലേക്ക് എത്തുന്നത് ഒഴിവാക്കാൻ കലക്ടർ അടിയന്തരമായി ഇടപെടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.


Source link

Back to top button