test del 3
1 രൂപയ്ക്ക് ഇഡ്ഡലി, 3 രൂപയ്ക്ക് തൈര് സാദം, 5 രൂപയ്ക്ക് സാമ്പാർ സാദം; ‘അമ്മ കന്റീനു’കൾക്ക് പുതുജീവൻ നൽകി വിജയ് സർക്കാർ

കോയമ്പത്തൂർ ∙ ‘അമ്മ കന്റീനു’കൾക്ക് പുതുജീവൻ നൽകി വിജയ് സർക്കാർ. സംസ്ഥാനത്തെമ്പാടും 620 നഗരപ്രദേശങ്ങളിൽ സാധാരണക്കാർക്ക് ഏറെ ഉപകാരപ്രദമായിരുന്ന കന്റീനുകളാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിർജീവാവസ്ഥയിലായത്. മുൻമുഖ്യമന്ത്രി ജയലളിത 2013-ൽ സാധാരണക്കാർക്ക് വേണ്ടി കുറഞ്ഞ നിരക്കിൽ ഭക്ഷണം മൂന്നുനേരവും നൽകാനായി തുറന്നിരുന്ന അമ്മ കന്റീനുകൾക്ക് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ഭക്ഷണത്തിനുള്ള ഫണ്ട് വകയിരുത്തേണ്ടത്. അണ്ണാ ഡിഎംകെ സർക്കാർ കൊണ്ടുവന്ന കന്റീനുകൾക്ക് പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചു വന്ന ഡിഎംകെ ഭരണ സമിതികൾ ഫണ്ട് വകയിരുത്താതെ വന്നതോടെ പ്രവർത്തനം നാമമാത്രമായി. അറ്റകുറ്റപ്പണികൾ ഇല്ലാതെ ഉപകരണങ്ങളും മറ്റും നശിക്കുകയും ചെയ്തു. ഇതോടെ കന്റീനുകളുടെ പ്രവർത്തനം തന്നെ താളം തെറ്റി.പലയിടങ്ങളിലും ശുദ്ധജല ടാപ്പുകളിൽ ഘടിപ്പിച്ചിരുന്ന ഫിൽറ്ററുകൾ പ്രവർത്തിച്ചിരുന്നില്ല. ഉപയോഗശൂന്യമായ പാത്രങ്ങൾ, പ്രവർത്തിക്കാത്ത ഫാനുകൾ, ടാപ്പുകൾ തുടങ്ങിയവ കണ്ടെത്തി മാറ്റാൻ കമ്മിഷണർ നിർദേശം നൽകി. കോർപറേഷൻ കമ്മിഷണറുടെ ഓഫിസിനു പിറകിലുള്ള അമ്മ കന്റീൻ, സർക്കാർ മെഡിക്കൽ കോളജിലെ അമ്മ കന്റീൻ, മേട്ടുപ്പാളയം റോഡിലെ പുതിയ ബസ് സ്റ്റാൻഡിൽ ഉള്ള അമ്മ കന്റീൻ തുടങ്ങിയവ അദ്ദേഹം പരിശോധിക്കുകയും ഭക്ഷണം കഴിക്കുന്നവരിൽ നിന്ന് അഭിപ്രായങ്ങൾ തേടുകയും ചെയ്തു. ആവശ്യമുള്ള പാത്രങ്ങളും ഉപകരണങ്ങളും വാങ്ങാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Source link


