test del 3
‘വ്യക്തിപരമായ ശത്രുതയില്ല, പിണറായി വിജയന് ഞങ്ങളെ പോലെ ഒരു എംഎല്‍എ’

തിരുവനന്തപുരം∙ പ്രോടെം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന നേതാവ് ജി.സുധാകരന് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിന്റെ മുന്നില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെയും മറ്റു മന്ത്രിമാരുടെയും സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. നാളെ നിയമസഭയില്‍ ജി.സുധാകരനു മുന്നിലാവും മുന്‍മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ എല്ലാ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യുക. അതേസമയം, അത്തരം ചര്‍ച്ചകള്‍ക്കൊന്നും പ്രസക്തിയില്ലെന്നും കാര്യങ്ങളെ വ്യക്തിപരമായി കാണുന്നില്ലെന്നും ജി.സുധാകരന് പറഞ്ഞു. സുധാകരനെ പ്രോടെം സ്പീക്കറായി മന്ത്രിസഭ തിരഞ്ഞെടുത്തതു മുതല്‍ പിണറായി വിജയനും സജി ചെറിയാനും സത്യപ്രതിജ്ഞ ചെയ്യാനെത്തുമോ എന്ന ചര്‍ച്ചയാണ് ഉയര്‍ന്നിരുന്നത്. മറ്റ് അംഗങ്ങളെ പ്രതിജ്ഞ ചൊല്ലിക്കുക മാത്രമാണ് പ്രോടെം സ്പീക്കര്‍ എന്ന നിലയിലെ ഉത്തരവാദിത്തം. സത്യപ്രതിജ്ഞ ചെയ്യാതെ വിട്ടുനില്‍ക്കുന്നവര്‍ക്കു പിന്നീട് സ്പീക്കറുടെ ചേംബറിലെത്തി പ്രതിജ്ഞ ചെയ്ത് എംഎല്‍എ ആകാം. എന്നാല്‍, 21ന് പ്രതിജ്ഞ ചെയ്യാത്തവര്‍ക്ക് 22നു നടക്കുന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനാകില്ല.
Source link


