test del 3
കുട്ടികളുടെ ചൂണ്ടയിൽ കുടുങ്ങിയ ബാഗിൽ അസ്ഥികളും പല്ലും; പേനകൊണ്ടുള്ള മാർക്കിങ്, പരിശോധിക്കുമെന്ന് പൊലീസ്

നെടുമുടി ∙ കുട്ടികളുടെ ചൂണ്ടയിൽ കുടുങ്ങിയ ബാഗിൽ നിന്ന് അസ്ഥികൾ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ നെടുമുടി പൊലീസ് സ്റ്റേഷനു സമീപം പമ്പയാറ്റിൽ ചൂണ്ടയിടുകയായിരുന്ന കുട്ടികളാണു ബാഗ് കണ്ടെത്തിയത്. കരയ്ക്കു കയറ്റി ബാഗ് പരിശോധിച്ചപ്പോൾ മനുഷ്യന്റേതെന്നു തോന്നിക്കുന്ന അസ്ഥികളാണു കണ്ടെത്തിയത്. 30 സെന്റീമീറ്റർ നീളമുള്ള അസ്ഥിയും ഇടുപ്പെല്ലിന്റെ അസ്ഥിയും കീഴ്താടിയും പല്ലും ബാഗിലുണ്ടായിരുന്നു. അസ്ഥികളിൽ പേനകൊണ്ടുള്ള മാർക്കിങ് കണ്ടതിനാൽ മെഡിക്കൽ വിദ്യാർഥികൾ പഠന ശേഷം ഉപേക്ഷിച്ചതാണെന്നു സംശയമുണ്ട്. കൂടാതെ ബാഗിൽ മാസ്കും സോപ്പും കണ്ടെത്തി. അസ്‌ഥികൾ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നു നെടുമുടി പൊലീസ് പറഞ്ഞു.
Source link


