test del 3
നിഷ്പക്ഷത നഷ്ടപ്പെട്ടു, ഒട്ടേറെപ്പേർക്ക് ഹൃദയാഘാതവും പക്ഷാഘാതവും; പൊലീസ് സ്റ്റേഷൻ പരിഷ്കാരം പരാജയമെന്ന് സമിതി

കൊല്ലം ∙ പൊലീസ് സ്റ്റേഷൻ ചുമതല ഇൻസ്പെക്ടർമാർക്കു നൽകിയതോടെ സ്റ്റേഷനുകളുടെ ഈർജവും നിഷ്പക്ഷതയും നഷ്ടപ്പെട്ടുവെന്ന് പൊലീസ് ഉന്നതതല സമിതി റിപ്പോർട്ട്. ലോക്നാഥ് ബെഹ്റ പൊലീസ് മേധാവിയായിരുന്നപ്പോൾ പൊലീസിൽ നടത്തിയ ഈ പരീക്ഷണം പരാജയമായിരുന്നുവെന്നാണ് മുൻ ഡിജിപി കെ.പത്മകുമാർ, ഐജി അനൂപ് കുരുവിള ജോൺ, ഡിഐജി എസ്.ഹരിശങ്കർ എന്നിവരെ അംഗങ്ങളാക്കി ഇടതുസർക്കാർ തന്നെ നിയോഗിച്ച സമിതി നൽകിയ റിപ്പോർട്ട്. തങ്ങൾ കൊണ്ടുവന്ന പരിഷ്കാരം റദ്ദാക്കുന്നതിൽ സിപിഎമ്മിൽ നിന്നുതന്നെ എതിർപ്പുയർന്നതോടെയാണ് റിപ്പോർട്ട് നടപ്പാക്കാതിരുന്നത്. പുതിയ സർക്കാർ നടപ്പാക്കാൻ പോകുന്ന പരിഷ്കാരത്തിൽ ആദ്യം പരിഗണിക്കുന്നത് സ്റ്റേഷനുകളിലെ ഈ മാറ്റമാണെന്നാണു സൂചന.108 സ്റ്റേഷനുകളിൽ ഇൻസ്പെക്ടർ തുടരാം ആകെ 484 പൊലീസ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. ജില്ലാ ആസ്ഥാനത്തുള്ളവയും വിവിഐപി സന്ദർശനം, കേസുകളുടെ ബാഹുല്യം തുടങ്ങി 8 മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി എബിസി കാറ്റഗറിയിൽ ഉൾപ്പെടുത്തിയവയുമായ 108 പൊലീസ് സ്റ്റേഷനുകളുണ്ട്. ഇൗ സ്റ്റേഷനുകളിൽ നിലവിലുള്ള ഇൻസ്പെക്ടർ സംവിധാനം നിലനിർത്താമെന്ന് സമിതി ശുപാർശ ചെയ്തു. രണ്ടോ മൂന്നോ സ്റ്റേഷനുകൾക്കായി ഒരു ഇൻസ്പെക്ടറെ നിയോഗിക്കാം. ഇതിന് 150 ഇൻസ്പെക്ടർമാർ മതിയാകും. ബാക്കി വരുന്ന ഇൻസ്പെക്ടർമാരെ നർകോട്ടിക് സൈബർ, പോക്സോ ഡിവിഷനുകളിൽ നിയോഗിക്കാനാണ് നിർദേശം.
Source link


