test del 3

400ന് വാങ്ങിയത് വിറ്റത് 6000 ഡോളറിന്, വാച്ച് വാങ്ങാൻ മണിക്കൂറുകൾ ‘ക്യൂ’, തിരക്ക് നിയന്ത്രിക്കാൻ പൊലീസും; ജെൻസീ ട്രെൻഡായി ‘ഡ്രോപ്പ്’


സ്വിസ് വാച്ച് നിർമാതാക്കളായ ‘സ്വാച്ച്’ ലക്ഷ്വറി ബ്രാൻഡായ ഒഡെമാർ പിഗെയുമായി (എപി) ചേർന്ന് പുറത്തിറക്കിയ പുതിയൊരു ലിമിറ്റഡ് എഡിഷൻ പോക്കറ്റ് വാച്ചാണ് ഇപ്പോഴത്തെ സംസാര വിഷയം. ആദ്യദിനംതന്നെ വാച്ചു വാങ്ങാൻ ഉപഭോക്താക്കൾ തിരക്കിട്ടപ്പോൾ ഇന്ത്യയിലടക്കം സ്റ്റോറുകൾ അടച്ചിടേണ്ടി വന്നു. പാരിസ് പോലുള്ള സ്ഥലങ്ങളിൽ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചാണു തിരക്ക് നിയന്ത്രിച്ചത്. സ്വാച്ച്- എപി കൂട്ടുകെട്ടിൽ പിറന്ന ‘റോയൽ പോപ്പ്’ കലക്‌ഷൻ വാച്ചുകളാണ് ഇത്രയും ‘കുഴപ്പക്കാരനായി’ മാറിയത്. പുതുതലമുറയ്ക്കിടയിൽ ട്രെൻ‍ഡായ ‘ഡ്രോപ് കൾചർ’ എന്ന മാർക്കറ്റിങ് തന്ത്രമാണ് ഇവിടെ ബ്രാൻഡുകൾ ഉപയോഗിച്ചത്. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ബെംഗളൂരു, മുംബൈ, ഡൽഹി, ദുബായ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വാച്ചിന്റെ വിൽപന മണിക്കൂറുകളോളം തടസ്സപ്പെട്ടു. പലയിടങ്ങളിലും പൊലീസെത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. ചില സ്റ്റോറുകൾ സുരക്ഷാ കാരണങ്ങളാൽ അടച്ചിടേണ്ടി വന്നു. മണിക്കൂറുകൾ കാത്തുനിന്ന ശേഷം വാച്ച് കിട്ടാതെ മടങ്ങിയവരും ഏറെ. ഇന്ത്യയിലെ വിൽപന സ്വാച്ചിന് ഔദ്യോഗികമായി നീട്ടിവയ്ക്കേണ്ടിയും വന്നു. ‘ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് റോയൽ പോപ്പിന്റെ ലോഞ്ച് നീട്ടിവയ്ക്കുന്നു’ – എന്നൊരു അറിയിപ്പും നൽകി.മതിയായ മുന്നൊരുക്കങ്ങളില്ലാതെയാണ് ബ്രാൻഡ് ഇത്തരമൊരു വിൽപനയ്ക്ക് തയാറായതെന്ന വിമർശനവും പല കോണിൽ നിന്നുമുയർന്നു. എന്നാൽ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നെന്നാണ് സ്വാച്ചിന്റെ വിശദീകരണം. ലോകത്തെ 220 സ്റ്റോറുകളിലാണ് ലോഞ്ച് നിശ്ചയിച്ചിരുന്നത്. ഇതിൽ 20 എണ്ണത്തിൽ മാത്രമാണ് തടസ്സങ്ങൾ നേരിട്ടത്. റോയൽ പോപ്പ് വാച്ചുകൾ സ്റ്റോറുകളിൽ കൂടുതൽ കാലത്തേക്ക് ലഭ്യമാകുമെന്നും സ്വാച്ച് പറയുന്നു. 


Source link

Back to top button