test del 4 copy of del 3

പെരുമ്പളം പാലം ഉദ്ഘാടനം കഴിഞ്ഞിട്ടു മാസങ്ങളായി; ഇനിയും പൂർത്തിയാകാതെ റോഡ് ടാറിങ്


അരൂർ∙ ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും പെരുമ്പളം പാലത്തിന്റെ ടാറിങ് പൂർത്തിയായിട്ടില്ല. പാലത്തിൽ വിളക്കുകൾ ഘടിപ്പിച്ചിട്ടില്ല. പാലത്തിൽ നിയമപരമല്ലാതെ പ്രവർത്തിക്കുന്ന കച്ചവടക്കാരെ നിയന്ത്രിക്കാനുള്ള സംവിധാനമില്ല. ഇവർ ഉപേക്ഷിക്കുന്ന മാലിന്യം പാലത്തിൽ കുന്നുകൂടുന്ന സാഹചര്യമാണ്. മാലിന്യം ഇടാനുള്ള ബക്കറ്റ് പോലും ഇവിടെ സ്ഥാപിച്ചിട്ടില്ല. ലഘു ഭക്ഷണങ്ങൾ വിൽക്കുന്ന വഴിവാണിഭങ്ങൾ പാലത്തിൽ വർധിച്ചിട്ടും നിയന്ത്രിക്കാൻ മാർഗമില്ല.പൊലീസ് ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പാലം നിർമാണത്തിനെത്തിയ അതിഥി തൊഴിലാളികൾ നാട്ടിലേക്ക് പോയിട്ട് മടങ്ങിവന്നിട്ടില്ല. കഴിഞ്ഞ പഞ്ചായത്ത് സമിതി ദ്വീപിലെ വിനോദ സഞ്ചാര സാധ്യതകളും മറ്റ് പ്രാദേശിക സഞ്ചാരസാധ്യതകളും ലക്ഷ്യമിട്ട് രൂപരേഖ തയാറാക്കി സർക്കാരിന് സമർപ്പിച്ചിരുന്നു ദ്വീപിലെ ചെറിയ റോഡുകളെല്ലാം വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയും വിധം വീതി കൂട്ടാനുള്ള നടപടികളും സർക്കാർ മുൻകയ്യെടുത്ത് നടപ്പാക്കണം.മൂന്ന് ജില്ലകളുടെ സംഗമം ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളുടെ സംഗമമായ പൂത്തോട്ട പാലം പെരുമ്പളത്തോട് ചേർന്നാണ്. പെരുമ്പളത്തു നിന്നു പൂത്തോട്ടയ്ക്ക് ദിവസവും ബോട്ട് സർവീസുമുണ്ട്. ചേർത്തല – അരൂക്കുറ്റി റോഡിൽ നിന്നു പെരുമ്പളം ദ്വീപ് വഴി വൈക്കം – പൂത്തോട്ട – തൃപ്പൂണിത്തുറ സംസ്ഥാന പാതയെ ബന്ധിപ്പിക്കുന്ന റോഡിന്റെ ആദ്യഘട്ടമായാണ് പെരുമ്പളം പാലം വരുന്നത്.തുടക്കം 2019ൽ ∙ 2019ൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പാലത്തിന് തറക്കല്ലിട്ടത്. 2016 – 2017 വർഷത്തെ സംസ്ഥാന ബജറ്റിൽ കിഫ്ബിയിൽ 100 കോടി രൂപയാണ് വകയിരുത്തിയത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് നിർമാണ കരാർ എടുത്തത്. പെരുമ്പളം ദ്വീപ് പഞ്ചായത്തിൽ 14 വാർഡുകളാണുള്ളത്. 12000ത്തോളമാണ് ജനസംഖ്യ.


Source link

Back to top button