test del 4 copy of del 3
‘2000 ഉണ്ടാക്കാൻ 500 രൂപയ്ക്ക് പെട്രോൾ’ ; ഇന്ധന വില വർധന ഇരുട്ടടിയെന്ന് ഡെലിവറി ജീവനക്കാർ

കൊച്ചി∙ ‘‘ദിവസവും 250 കിലോമീറ്റർ എങ്കിലും ഓടുന്നുണ്ട്. അതിന് 500 രൂപയ്ക്ക് എങ്കിലും പെട്രോൾ അടിക്കണം. പെട്രോൾ വില കൂടിയതോടെ ദിവസം 20–25 രൂപയെങ്കിലും എക്സ്ട്രാ ആയി വരുന്നുണ്ട്. ആഴ്ചയിൽ നോക്കുമ്പോൾ അതു വലിയ സംഖ്യയായി മാറും. ഇതിങ്ങനെ കൂടുന്നു എന്നല്ലാണ്ട് ഞങ്ങൾക്കു യാതൊരു നേട്ടവും കിട്ടുന്നില്ല. നല്ല ബുദ്ധിമുട്ടുണ്ട്. വൈറ്റില ഒക്കെ പോയിക്കഴിഞ്ഞാൽ 5 മിനിറ്റ് ഒക്കെ സ്റ്റാർട്ടിങ്ങിലാണു കിടക്കുന്നത്. പെട്രോൾ വില ഇപ്പോൾ നാലു രൂപയോളം കൂടിയല്ലോ. അതു നന്നായി ബാധിക്കും’’ – മലപ്പുറം നിലമ്പൂർ സ്വദേശിയായ ജുറൈജ് പറയുന്നു. കൊച്ചി നഗരത്തിലെ നൂറുകണക്കിനു വരുന്ന ഓൺലൈൻ ഭക്ഷണ-സാധന വിതരണ ഗിഗ് തൊഴിലാളികളിലൊരാളാണ് ജുറൈജ്. നാലു ദിവസത്തിനിടെയുണ്ടായ രണ്ടാമത്തെ ഇന്ധന വില വർധനവ് തങ്ങള്‍ക്ക് ഇരുട്ടടിയാണെന്ന് അദ്ദേഹം പറയുന്നു. ഇന്ധനവില 3 രൂപ വർധിപ്പിച്ചതിനു പിന്നാലെ ഇന്ന് പെട്രോള്‍ ലീറ്ററിന് 86 പൈസയും ഡീസൽ ലീറ്ററിന് 83 പൈസയുമാണ് വർധിപ്പിച്ചത്.ഇന്ധന വില വർധനവ് മൂലം സ്ഥിതി മോശമാണെന്നും അതിനാൽ കിലോമീറ്ററിനു നൽകുന്ന പ്രതിഫലം കൂട്ടാൻ കമ്പനികൾ തയാറാകണമെന്ന് ആവശ്യപ്പെട്ട് ഗിഗ് തൊഴിലാളികൾ കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂർ പണി മുടക്കിയിരുന്നു. സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ്, സെപ്റ്റോ, അടക്കമുള്ള പ്രമുഖ ആപ്പ് അധിഷ്ഠിത പ്ലാറ്റ്ഫോമുകളിലെ തൊഴിലാളികളാണ് ഇവർ.ലഭിക്കുന്ന പ്രതിഫലത്തിന്റെ വലിയൊരു പങ്കാണ് ഇന്ധന ചെലവ് ഇനത്തിൽ ഗിഗ് തൊഴിലാളികൾക്കു നഷ്ടപ്പെടുന്നത്. മഴയായാലും വെയിലായാലും ഇവരുടെ തൊഴിലിനു മുടക്കം വരുത്താനും പറ്റില്ല. വാഹനങ്ങൾക്കു വരുന്ന കേടുപാടുകൾ തീർക്കാനുള്ള തുകയും പ്രതിഫലത്തിൽനിന്നു കണ്ടെത്തണം. അതുകൊണ്ടു തന്നെ തങ്ങൾക്ക് കമ്പനികൾ നൽകുന്ന പ്രതിഫല തുക വർധിപ്പിക്കാതെ മുന്നോട്ടു പോകാനാവില്ലെന്നും ഇവർ പറയുന്നു.
Source link


