test del 4 copy of del 3

കാറിനു തീപിടിച്ചു ഗർഭിണിയുടെ മരണം: സിസിടിവിയിൽ പതിഞ്ഞ കന്നാസുമായി പോകുന്ന സ്ത്രീയെ തേടി പൊലീസ്; 2 മണിക്കൂറോളം എവിടെ?


പേരാമ്പ്ര ∙ ചെറുവണ്ണൂർ കക്കറമുക്കിൽ കഴിഞ്ഞ ദിവസം രാത്രി ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ഗർഭിണി സോന (27) മരിച്ച സംഭവത്തിൽ തീപിടിത്തത്തിനു കാരണം പെട്രോൾ എന്ന് പൊലീസ് നിഗമനം. കാറിനു ഇന്ധന ചേർച്ച ഇല്ലെന്നും ഷോർട്ട് സർക്കീറ്റ് കാരണം തീപിടിച്ചതല്ലെന്നും ഫൊറൻസിക്, മോട്ടർ എൻഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ പ്രാഥമിക അന്വേഷണത്തിൽ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിൽ തീ കത്താൻ ഉപയോഗിച്ച പെട്രോൾ എങ്ങനെ കാറിലെത്തിയെന്നു കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.ഈ സാഹചര്യത്തിൽ പെട്രോൾ ഏതെങ്കിലും രീതിയിൽ കാറിനുള്ളിൽ സൂക്ഷിച്ചതാണോ എന്നു കണ്ടെത്താനാണു പൊലീസ് അന്വേഷണം. വാഹനം ഓടിച്ച കക്കറമുക്ക് പൂവത്തും ചാലിൽ രജിൻ ലാലിന്റെ ശരീരത്തിന്റെ പിൻഭാഗത്താണു കൂടുതലായി പൊള്ളലേറ്റത്. പെട്രോളിന്റെ സാധ്യത പൊലീസ് തള്ളിക്കളയാത്ത സാഹചര്യത്തിൽ സംഭവത്തിൽ ദുരൂഹതയേറി. സംഭവ ദിവസം ഉച്ചയ്ക്ക് 12 മുതൽ രാത്രി 7.30 വരെ സോന വാല്യക്കോടുള്ള മാതൃസഹോദരിയുടെ വീട്ടിലായിരുന്നു. ഭർത്താവ് രജിൻലാൽ കാറിൽ അവിടെ ഇറക്കിയതായും രാത്രി 7.30ന് വന്നു തിരികെക്കൂട്ടിയെന്നും ബന്ധുവായ യുവതിയുടെ മൊഴിയുണ്ട്. അന്നു വൈകിട്ട് തന്റെയൊപ്പം പേരാമ്പ്രയിൽ പോയി സാധനങ്ങൾ വാങ്ങി. താൻ ഫാൻസി ഷോപ്പിലും പലചരക്കുകടയിലും കയറിയ സമയത്ത് സോന എവിടെപ്പോയെന്ന് അറിയില്ലെന്നും യുവതി പറഞ്ഞിരുന്നു. 


Source link

Back to top button