test del 3

‘മുഖ്യമന്ത്രി സ്വന്തം മകനെപ്പോലെ’; സത്യപ്രതിജ്ഞാവേദിയിൽ വിവിഐപിയായി അമ്മാളുവമ്മ: ചേർത്തുപിടിച്ച് രാഹുൽ ഗാന്ധി


തിരുവനന്തപുരം∙ സെഡ് പ്ലസ് സുരക്ഷാവലയമുള്ള ദേശീയ നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉള്ള വേദിയിലേക്കു പ്രോട്ടോക്കോള്‍ നിബന്ധനകളും സുരക്ഷാ വിലക്കുകളുമില്ലാതെ ആയിരങ്ങള്‍ക്കിടയിലൂടെ കടന്നുവന്ന് രാഹുല്‍ ഗാന്ധിയെയും വി.ഡി.സതീശനെയും കെട്ടിപ്പിടിച്ച പറവൂര്‍ സ്വദേശി അമ്മാളുവമ്മ ആയിരുന്നു സത്യപ്രതിജ്ഞ വേദിയിലെ ‘വിവിഐപി’. സീതാലക്ഷ്മി അമ്മാളിന് അമ്മാളുവമ്മ എന്ന പേരു നല്‍കിയതും വി.ഡി.സതീശനാണ്. സതീശന്‍ മകനെ പോലെയാണെന്നു പറഞ്ഞ് ഒന്നു കാണണമെന്ന ആഗ്രഹത്തോടെയാണ് അമ്മാളുവമ്മ രാവിലെ തന്നെ പറവൂരില്‍നിന്ന് തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെത്തിയത്. പ്രളയ സമയത്ത് തുടങ്ങിയതാണ് സതീശനും അമ്മാളുവമ്മയും തമ്മിലുള്ള ആത്മബന്ധം. 2018ലെ പ്രളയ സമയത്ത് ദുരിതാശ്വാസ ക്യാംപിലെത്തി തന്നെ ചേര്‍ത്തുപിടിച്ച വി.ഡി. സതീശിനെ ഇന്നും അവര്‍ ഓര്‍ക്കുന്നു. അവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാനും സതീശന്‍ സഹായിച്ചിരുന്നു. മക്കളില്ലാത്ത അമ്മാളു അമ്മയ്ക്ക് സതീശന്‍ സ്വന്തം മകന്‍ തന്നെ. വി. ഡി.സതീശന്‍ മകനെപ്പോലെയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മകന്‍ തന്നെയാണ് എന്നായിരുന്നു ആ അമ്മയുടെ മറുപടി.


Source link

Back to top button