test del 4 copy of del 3

സൗദിയിൽ ഇറാഖിന്റെ ഡ്രോൺ ആക്രമണം: വെടിവെച്ചിട്ട് സൈന്യം, ശക്തമായി തിരിച്ചടിക്കുമെന്ന് രാജ്യം


റിയാദ്∙ ഇറാഖി വ്യോമാതിര്‍ത്തി ലംഘിച്ച് സൗദി അറേബ്യയിലേക്ക് കടന്നുകയറാൻ ശ്രമിച്ച മൂന്ന് ഡ്രോണുകൾ സൗദി സൈന്യം വെടിവെച്ചിട്ടു. ഞായറാഴ്ച പുലർച്ചെയായിരുന്നു രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളെ വ്യോമപ്രതിരോധ സേന തടഞ്ഞ് തകർത്തത്.ഉചിതമായ സമയത്തും സ്ഥലത്തും ഇതിന് മറുപടി നൽകാൻ സൗദി അറേബ്യയ്ക്ക് അവകാശമുണ്ട്. രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും അതിർത്തികൾ സംരക്ഷിക്കുന്നതിനും ആവശ്യമായ എല്ലാ സൈനിക-പ്രവർത്തന നടപടികളും മന്ത്രാലയം സ്വീകരിക്കുമെന്നും മേജർ ജനറൽ അൽമാലികി വ്യക്തമാക്കി.


Source link

Back to top button