test del 4 copy of del 3
സൗജന്യമായി ലഭിച്ച സാധനങ്ങൾ ഉപയോഗിച്ചു പൂജകൾ നടത്തിയ ശേഷം ചെലവ് എഴുതി എടുക്കും; ശബരിമലയിൽ പൂജാദ്രവ്യങ്ങളുടെ മറവിൽ വൻ തട്ടിപ്പ്

ശബരിമല ∙ സന്നിധാനത്തു ഭക്തർ വഴിപാടായി നൽകുന്ന പൂജാദ്രവ്യങ്ങളുടെ പേരിൽ തട്ടിപ്പ് നടക്കുന്നതായുള്ള വാർത്ത ശരിവച്ചു ദേവസ്വം വിജിലൻസ് ഹൈക്കോടതിക്കു റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്നു പരിഗണിച്ചേക്കും. തീർഥാടകർ നൽകിയ പണത്തിനു മുഴുവൻ രസീത് നൽകാത്ത ദേവസ്വം ജീവനക്കാരന് എതിരെ നടപടിക്കു വിജിലൻസ് ഫെബ്രുവരിയിൽ ശുപാർശ ചെയ്തിരുന്നു. ശബരിമലയിൽ പടിപൂജയിലും ആടിയശിഷ്ടം നെയ്യ് തയാറാക്കുന്നിടത്തും വിതരണത്തിലും നേരത്തെ തട്ടിപ്പ് കണ്ടെത്തിയിരുന്നു. പിന്നാലെയാണു പൂജാദ്രവ്യങ്ങളുടെ പേരിലെ തട്ടിപ്പും പുറത്തുവന്നത്.ഏകദേശം 54 ലക്ഷം രൂപയുടെ വഴിപാട് സാധനങ്ങളാണു വർഷംതോറും സുനിൽ സ്വാമി സമർപ്പിക്കുന്നത്. ഇതു വഴിപാടായി സമർപ്പിക്കുന്നതിനാൽ ദേവസ്വം സ്റ്റോറിലെ കണക്കിൽ ഉൾപ്പെടുന്നില്ല. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസിനും മേൽശാന്തി മുറിക്കും മധ്യേ എസി മുറിയിലാണ് ഇവ സൂക്ഷിക്കുന്നത്. ഇതിനായി ഈ മുറി നവീകരിച്ചു നൽകിയതും സുനിൽ സ്വാമിയാണ്.
Source link


