test del 4 copy of del 3
ചാണ്ടി ഉമ്മൻ മന്ത്രിയായിരുന്നെങ്കിൽ ജയന്ത് എത്തിയേനെ; ജനീഷിനും റോജിക്കും അനുകൂലമായത് എഐസിസി ഇടപെടൽ

തിരുവനന്തപുരം ∙കോൺഗ്രസ് മന്ത്രിപ്പട്ടിക പൂർണമായത് എഐസിസി ഇടപെടലുകളുടെ കൂടി അടിസ്ഥാനത്തിൽ. നിയുക്ത മുഖ്യമന്ത്രിയും കേന്ദ്രനേതൃത്വവും കൂടി നടത്തിയ അവസാനഘട്ട ചർച്ചകളെത്തുടർന്നാണ് ചില സുപ്രധാന തീരുമാനങ്ങളും മാറ്റങ്ങളുമുണ്ടാകുന്നത്. റോജി എം.ജോൺ, ഒ.ജെ.ജനീഷ്, കെ.എ.തുളസി എന്നിവരുടെ കാര്യത്തിലാണു ഡൽഹി ചർച്ചകളുടെ കൂടി അടിസ്ഥാനത്തിലുള്ള തീരുമാനം. സണ്ണി ജോസഫിനെ കൂടാതെ ക്രൈസ്തവ ന്യൂനപക്ഷ വിഭാഗത്തിൽനിന്ന് ഒരാളെ കൂടി ഉൾപ്പെടുത്താനായിരുന്നു ധാരണ. റോജിയെകൂടാതെ ചാണ്ടി ഉമ്മനും മാത്യു കുഴൽനാടനും സജീവ പരിഗണനയിലുണ്ടായി. സാമുദായിക ഉപഘടകങ്ങൾ അനുകൂലമല്ലെങ്കിലും റോജി മന്ത്രിസഭയിൽ ഉണ്ടാകണമെന്ന ആഗ്രഹത്തിലായിരുന്നു വി.ഡി.സതീശൻ. അനിശ്ചിതത്വം തുടർന്നതോടെ എഐസിസിയുടെ കൂടി അഭിപ്രായം തേടാൻ തീരുമാനിച്ചു. നിലവിൽ എഐസിസി സെക്രട്ടറിയാണെന്നത് റോജിക്ക് അനുകൂലമായി. എൻഎസ്യു ദേശീയ അധ്യക്ഷ പദം വഹിച്ചിട്ടുള്ള റോജി ഇതു നിയമസഭയിൽ മൂന്നാം ടേമാണ് എന്നതും കണക്കിലെടുത്തു. പട്ടികജാതി വിഭാഗത്തിൽനിന്നു 2 പേർ വരണമെന്ന ധാരണ രൂപപ്പെട്ടതോടെ തുളസിയും വി.പി.സജീന്ദ്രനും രമ്യ ഹരിദാസുമാണു പരിഗണിക്കപ്പെട്ടത്. തിരുവനന്തപുരത്തുനിന്ന് കെ.മുരളീധരൻ മന്ത്രിയായതും പാലക്കാടുനിന്നു വേറെ കോൺഗ്രസ് പ്രതിനിധി ഇല്ലാതായതും രമ്യയുടെ സാധ്യത കുറച്ചു. എറണാകുളത്തുനിന്നു ഘടകകക്ഷികളുടേതടക്കം 4 മന്ത്രിമാർ വന്നതോടെ സജീന്ദ്രന്റെ വഴി അടഞ്ഞു. റോജിയോ ലീഗിന്റെ അബ്ദുൽ ഗഫൂറോ ഉൾപ്പെട്ടില്ലായിരുന്നെങ്കിൽ സജീന്ദ്രൻ ഒരു ടേം മന്ത്രിയാകുമായിരുന്നു.
Source link


