test del 4 copy of del 3

ആർക്കും ഉറപ്പ് കൊടുക്കാതെ സതീശൻ, അടച്ചിട്ട മുറിയിൽ മാരത്തൺ ചർച്ച; പല പേരുകളിൽ കറങ്ങി, ഒടുവിൽ മന്ത്രിപ്പട്ടിക


തിരുവനന്തപുരം ∙ പമ്പരം കറങ്ങുന്നതുപോലെയായിരുന്നു ഇന്നലെ കന്റോൺമെന്റ് ഹൗസിലും ഇന്ദിരാഭവനിലുമായി നടന്ന മന്ത്രിസഭാ രൂപീകരണ ചർച്ചകൾ. എപ്പോൾ കറക്കം നിൽക്കുമെന്നോ, ആരുടെ പേരു വീഴുമെന്നോ ആർക്കും അറിയാത്ത അവസ്ഥ. കറക്കം കൂടുംതോറും പിരിമുറുക്കം കൂടി. പേരുകൾ മാറിമറിഞ്ഞ് ഒടുവിൽ വൈകിട്ട് അഞ്ചോടെ അന്തിമപട്ടിക. ചിലയിടത്ത് ആഹ്ലാദത്തിന്റെ പുക, ചിലയിടത്ത് അണഞ്ഞ പ്രതീക്ഷകളുടെ ചാരം. അടച്ചും തുറന്നും മുറികൾ രാവിലെ പള്ളിയിൽ പോയി മടങ്ങിയെത്തിയ പ്രസിഡന്റ് സണ്ണി ജോസഫ് തെളിഞ്ഞ മനസ്സോടെയാണു ചർച്ചകളിലേക്കു കടന്നതെങ്കിലും ചില പേരുകൾ കീറാമുട്ടിയായതോടെ പിരിമുറുക്കത്തിലായി. അടച്ചിട്ട മുറിയിൽ സണ്ണി ജോസഫ്, വി.ഡി.സതീശൻ, അടൂർ പ്രകാശ്, എ.പി.അനിൽകുമാർ, ദീപ ദാസ്‌മുൻഷി എന്നിവർ. 7 പേരുകൾ തർക്കമില്ലാതെ ഉറച്ചു. തൊട്ടപ്പുറത്തു പി.സി.വിഷ്ണുനാഥിന്റെ മുറിയിൽ വിഷ്ണുനാഥും ഷാഫി പറമ്പിലും ടി.സിദ്ദീഖും ഫോൺ വിളികളിൽ. പുറത്തിറങ്ങിയ സിദ്ദീഖിനോട് ‘ഉറപ്പിച്ചോ’ എന്നു ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ: ‘കറങ്ങിത്തിരിഞ്ഞു നിൽക്കുന്നു.’ ചർച്ചയുടെ പല ഘട്ടത്തിലും ദീപ ദാസ്‌മുൻഷി പുറത്തിറങ്ങി. മറ്റൊരു മുറിയിൽ ഫോണിൽ ഗൗരവത്തിലുള്ള സംഭാഷണം. വിവരങ്ങൾ തിരക്കാനാകണം സണ്ണി ജോസഫും ഇവിടേക്കെത്തി. ചാണ്ടിയോ റോജിയോ? സിദ്ദീഖോ ഷാനിമോളോ? ഐ.സി.ബാലകൃഷ്ണനോ കെ.എ.തുളസിയോ? ഇങ്ങനെ പോയി ചർച്ചകൾ. സണ്ണി ജോസഫ് പലകുറി പുറത്തിറങ്ങി തിരിച്ചുകയറി. രമേശ് ചെന്നിത്തലയുടെ ദൂതുമായി ജോസഫ് വാഴയ്ക്കൻ കെപിസിസി ഓഫിസിൽ കാത്തിരുന്നു. തീരുമാനമാകാതെ വന്നതോടെ വി.ഡി.സതീശൻ കന്റോൺമെന്റ് ഹൗസിലേക്കു മടങ്ങി.ചെറുചിരിയിൽ ചെന്നിത്തല; ചെറിയൊരു സങ്കടനിഴൽ


Source link

Back to top button