test del 4 copy of del 3

‘പെട്ടെന്ന് തീപിടിച്ച് പുകനിറഞ്ഞു, എല്ലാവരും ഇറങ്ങിയോടി’: രാജധാനിയിലെ അപകടത്തിനു സാക്ഷികളായി സൈനികർ


കോട്ടയം∙ ‘പെട്ടെന്നാണ് എസി കോച്ചിൽനിന്ന് തീപിടിച്ചത്. എല്ലാവരും ഇറങ്ങി ഓടി. യാത്രക്കാരുടെ ബാഗുകളിൽ പലതും കത്തി നശിച്ചു’– രാജസ്ഥാനിലെ കോട്ടയിൽ തീപിടിച്ച രാജധാനി എക്സ്പ്രസിലുണ്ടായിരുന്ന മലയാളി സൈനികന്‍ ലിനു മനോരമ ഓൺലൈനിനോട് പറഞ്ഞു. കൊല്ലം പുത്തൂർ സ്വദേശിയായ ലിനു പഞ്ചാബിൽ സൈനികനാണ്.ഫയർഫോഴ്സ് എത്തിയത് ആറു മണിക്കാണ്. തീപിടിച്ച ബോഗികൾ ട്രെയിനിൽനിന്ന് വേർപെടുത്തി. ഇലക്ട്രിക് ലൈനുകൾ കത്തി താഴെവീണു. മറ്റു ബോഗികളിലെ യാത്രക്കാരെയും ട്രെയിനിൽനിന്ന് ഇറക്കി. ഉച്ചയ്ക്ക് 12.40ന് ഡൽഹിയിൽ എത്തേണ്ട ട്രെയിനാണ്. എപ്പോൾ യാത്ര തുടരാനാകുമെന്ന് അറിയില്ലെന്നും ലിനു പറഞ്ഞു. ബി 2 കോച്ചിലാണ് ലിനു ഉണ്ടായിരുന്നത്.


Source link

Back to top button