NEWS

വീ​ണ​യുടെ തോൽവി പെ​രു​മാ​റ്റ​ ​രീ​തി​ കാരണമെ​ന്ന്


പ​ത്ത​നം​തി​ട്ട​ ​:​ ​ആ​റ​ൻ​മു​ള​ ​മ​ണ്ഡ​ല​ത്തി​​​ൽ​ ​മ​ന്ത്രി​​​ ​വീ​ണാ​ ​ജോ​ർ​ജി​ന്റെ​ ​തോ​ൽ​വി​​​ക്ക് ​കാ​ര​ണ​മാ​യ​ത് ​അ​വ​രു​ടെ​ ​പെ​രു​മാ​റ്റ​രീ​തി​​​യാ​ണെ​ന്ന് ​സി.​പി.​എം​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യി​ൽ​ ​വി​മ​ർ​ശ​നം.​ ​ആ​രു​ ​വി​ളി​ച്ചാ​ലും​ ​ഫോ​ണെ​ടു​ക്കാ​ത്ത​ ​മ​ന്ത്രി​യു​ടെ​ ​പെ​രു​മാ​റ്റം​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലും​ ​അ​വ​മ​തി​പ്പു​ണ്ടാ​ക്കി.
പി​​​ണ​റാ​യി​​​ ​വി​​​ജ​യ​നെ​തി​​​രെ​യും​ ​യോ​ഗ​ത്തി​ൽ​ ​ശ​ബ്ദ​മു​യ​ർ​ന്നു.​ ​പേ​രാ​വൂ​രി​ൽ​ ​സീ​റ്റ് ​ന​ൽ​കി​ ​മു​ൻ​ ​മ​ന്ത്രി​ ​കെ.​കെ.​ഷൈ​ല​ജ​യെ​ ​കു​രു​തി​ ​കൊ​ടു​ത്തു.​ ​പി​ണ​റാ​യി​യു​ടെ​ ​ഈ​ഗോ​യാ​ണ് ​കാ​ര​ണം.​ക​ണ്ണൂ​രി​ൽ​ ​കെ.​എ​സ്.​യു​ ​പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​പ്പോ​ൾ​ ​വീ​ണാ​ ​ജോ​ർ​ജ് ​ന​ട​ത്തി​യ​ത് ​നാ​ട​ക​മാ​ണെ​ന്ന് ​ജ​നം​ ​വി​ശ്വ​സി​ച്ചു.​ ​നേ​താ​ക്ക​ളാ​യ​ ​തോ​മ​സ് ​ഐ​സ​ക്,​ ​സ​ജി​ചെ​റി​യാ​ൻ​ ​എ​ന്നി​വ​ർ​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​ഇ​ന്നും​ ​തു​ട​രും. അതേസമയം സി.​പി.​എം​ ​ജി​ല്ലാ​ക​മ്മി​റ്റി​യി​ലു​ണ്ടാ​യ​ ​വി​മ​ർ​ശ​ന​ത്തി​ൽ​ ​വീ​ണാ​ജോ​ർ​ജ് ​രോ​ഷാ​കു​ല​യാ​യി​ ​പ്ര​തി​ക​രി​ച്ചു.​ ​മ​ത്സ​രി​ക്കാ​ൻ​ ​താ​ത്പ​ര്യ​മി​ല്ലെ​ന്ന് ​പാ​ർ​ട്ടി​ ​നേ​തൃ​ത്വ​ത്തെ​ ​താ​ൻ​ ​അ​റി​യി​ച്ചി​രു​ന്ന​താ​ണ്.​ ​ഇ​ത് ​ചെ​വി​ക്കൊ​ണ്ടി​ല്ല.​ ​പാ​ർ​ട്ടി​ ​നി​ർ​ദ്ദേ​ശം​ ​അ​നു​സ​രി​ച്ചാ​ണ് ​മ​ത്സ​രി​ച്ച​ത്.​ ​തോ​ൽ​വി​യു​ടെ​ ​ഭാ​രം​ ​ത​ന്നി​ൽ​മാ​ത്രം​ ​കെ​ട്ടി​വ​യ്ക്കു​ന്ന​ത് ​ശ​രി​യ​ല്ലെ​ന്നും​ ​വീ​ണ​ ​ജി​ല്ലാ​ക​മ്മി​റ്റി​യി​ൽ​ ​പ​റ​ഞ്ഞു.


Source link
NEWS

Back to top button