CINEMA
പേട്രിയറ്റ് രാജകീയം

വഴി തിരിച്ച ഫോട്ടോഗ്രഫി
അതിമനോഹരമായ ദൃശ്യങ്ങൾ പകർത്തുന്ന ഛായാഗ്രാഹകൻ. ആദ്യമായി ലഭിച്ച ക്യാമറയിൽ പോലും ചിത്രങ്ങൾ അത്ഭുതപ്പെടുത്തി. സംവിധായകനായപ്പോൾ പിറന്നത് മനോഹരമായ സിനിമകൾ. മിൻസാരക്കനവ്, കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ എന്നീ സിനിമകളിൽ എല്ലാം കഥ പോലെ വിഷ്വലുകളും സൗന്ദര്യം പകർന്നു. ആ സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത് രാജീവ് അല്ലെന്നുകൂടി ഓർക്കണം. ഫോട്ടോഗ്രാഫിയോടുള്ള സ്വപ്നം ആണ് രാജീവിനെ ചെന്നൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചത്. സത്യത്തിൽ, ഇവിടം മുതൽ ആണ് രാജീവ് എന്ന ചലച്ചിത്രക്കാരന്റെ പിറവി ആരംഭിക്കുന്നത്. ഫാഷൻ ഷൂട്ടുകളുടെയും കോർപറേറ്റ് ഫിലിമുകളുടെയും പരസ്യചിത്രങ്ങളുടെയും ലോകം പുതുവഴികൾ തുറന്നുനൽകി. സുന്ദരനായ ഛായാഗ്രാഹകനെ സിനിമാതാരങ്ങൾ പോലും അത്ഭുതത്തിൽ നോക്കി. എന്നാൽ, ക്യാമറയുടെ പിന്നിൽ നിൽക്കാനായിരുന്നു രാജീവിന് താത്പര്യം. ’റോജ” സിനിമയിൽ അരവിന്ദ് സ്വാമിയുടെ വേഷത്തിലേക്ക് മണിരത്നം കണ്ടത് രാജീവിനെ. എന്നാൽ ആ അവസരം സ്നേഹത്തോടെ നിരസിച്ചു എന്നു പറയുമ്പോൾ ഇപ്പോഴും രാജീവിന് ഒരു ചെറുപുഞ്ചിരി മാത്രം. സുന്ദരമായ ‘ബോംബേ”ഫ്രെയിം
യുവത്വത്തിന്റെ ആഘോഷം തീർത്ത ’മിൻസാരക്കനവ്’. രാജീവ് മേനോന്റെ ആദ്യ സംവിധാന സംരംഭം. നായകന്മാരിൽ ഒരാളായി എത്തിയത് അരവിന്ദ് സ്വാമി . സാക്ഷാൽ മണിരത്നത്തിന്റെ റോജയിലെ നായകൻ . അതാണ് രാജീവ് മേനോൻ എന്ന ചലച്ചിത്രകാരൻ. പരസ്യചിത്രങ്ങളുടെ ലോകത്ത് പ്രവർത്തിക്കുമ്പോൾ സിനിമയിൽ പ്രവർത്തിക്കാൻ അവസരം മൂന്നുതവണ വന്നെങ്കിലും അവസാന നിമിഷം നഷ്ടപ്പെട്ടു. അത് ഒരു വാശിയായി മാറി.പ്രതാപ് പോത്തൻ സംവിധാനം ചെയ്ത ’ചൈതന്യ” എന്ന തെലുങ്ക് ചിത്രത്തിനാണ് ആദ്യമായി ഛായാഗ്രഹണം നിർവഹിക്കുന്നത്. പിന്നാലെ
ഗിരീഷ് കർണാടിന്റെ ’ചെലുവി” എന്ന ഹിന്ദി സിനിമ . ഛായാഗ്രഹണ യാത്രകൾ തുടർന്നു. മണിരത്നം സംവിധാനം ചെയ്ത ’ബോംബേ”യുടെ മനോഹരമായ ഫ്രെയിമുകൾ 30 വർഷം പിന്നിടുമ്പോഴും ചാരുത പകരുന്നു. രാജീവ് മേനോന്റെ ഏറ്റവും മികച്ച ഫ്രെയിമുകൾ ബോംബേ’യിലേതാണെന്ന് ഇപ്പോഴും പ്രേക്ഷകർ വിശ്വസിക്കുന്നു. കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ സിനിമയിൽ രാജീവിന്റെ അമ്മയും പ്രശസ്ത ഗായികകുമായ കല്യാണി മേനോൻ മുഖം കാണിച്ചിട്ടുണ്ട്. ഐശ്വര്യ റായ്യുടെ സംഗീത അദ്ധ്യാപികയായി.
സർവം സംഗീത മയം
കൊച്ചിയിൽ ജനിച്ച രാജീവ് വളർന്നത് എല്ലാം ചെന്നൈയിൽ. രാജീവ് സംവിധാനം ചെയ്ത ചിത്രങ്ങളിൽ എല്ലാം പാട്ടിന് വലിയ പ്രാധാന്യം നൽകി. ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ഫീച്ചർ സിനിമയുടെ പേര് സർവം താളമയം. ജി.വി. പ്രകാശും നെടുമുടി വേണുവും അപർണ ബാലമുരളിയും പ്രധാന വേഷം അവതരിപ്പിച്ച സിനിമ പത്തൊൻപതു വർഷത്തെ ഇടവേളയ്ക്കുശേഷം ഒരുക്കിയ മൂന്നാമത്തെ സംവിധാന സംരംഭം ആയിരുന്നു. പുത്തം പുതുകാലത്തിലെ ആന്തോളജി ചിത്രം ഉൾപ്പെടെ സംവിധാന സംരംഭങ്ങൾ എല്ലാം തമിഴിൽ.
Source link


