test del 3

ചിറയിൻകീഴിൽ എന്തുകൊണ്ട് തോറ്റു? നാദാപുരത്തും പീരുമേടും സംഭവിച്ചതെന്ത്? ഉത്തരം കണ്ടെത്തി സിപിഐ


തിരുവനന്തപുരം ∙ ചിറയിൻകീഴിലെ തോൽവിക്കു കാരണം ന്യൂനപക്ഷ ഏകീകരണമെന്നും നെടുമങ്ങാട് അത്തരത്തിൽ ഏകീകരണം നടക്കാത്തതിനാൽ നല്ല ഭൂരിപക്ഷത്തിനു ജയിക്കാനായെന്നും സിപിഐ ജില്ലാ നേതൃയോഗം വിലയിരുത്തി. ജയം ഉറപ്പിച്ചതിന്റെ ഉഴപ്പും ചിറയിൻകീഴിൽ തോൽവിക്കു കാരണമായെന്നാണു കണ്ടെത്തൽ. വ്യാഴാഴ്ച രാവിലെയും ഉച്ചയ്ക്കുമായി ചേർന്ന ജില്ലാ എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങളിൽ പാർട്ടി നേതൃത്വത്തിനെതിരെയും വിമർശനമുണ്ടായി. മന്ത്രിമാർ തന്നെ സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗങ്ങളായതിനാൽ സംഘടനാ പ്രവർത്തനം കാര്യക്ഷമമായി നടന്നില്ലെന്നും നാദാപുരത്തും പീരുമേടും സ്ഥാനാർഥി നിർണയം പാളിയെന്നും വിമർശിച്ചു.കഠിനംകുളം പഞ്ചായത്തിൽ പാർട്ടി പ്രതീക്ഷിച്ചതിലധികം ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാർഥിക്കു ലഭിച്ചു. കോൺഗ്രസ് ക്യാംപിലെ പാളയത്തിൽ പട വിജയം എളുപ്പമാക്കുമെന്നു പാർട്ടി പ്രതീക്ഷിച്ചു. എന്നാൽ കോൺഗ്രസ് തർക്കം പരിഹരിച്ചു. അമിത ആത്മവിശ്വാസം സിപിഐയ്ക്കു വിനയാവുകയും ചെയ്തു.തിരഞ്ഞെടുപ്പു പരാജയം ചർച്ച ചെയ്യാനുള്ള സിപിഐ ജില്ലാ നേതൃയോഗങ്ങളിൽ ആദ്യത്തേതാണു തിരുവനന്തപുരത്തു ചേർന്നത്. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീർ, കെ.രാജൻ, ജി.ആർ.അനിൽ തുടങ്ങിയവർ പങ്കെടുത്തു.


Source link

Back to top button