test del 4 copy of del 3

തൊടുപുഴ ബസ് സ്റ്റാന്റിലെ ഗാനമേള: നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്


തൊടുപുഴ ∙ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ ചികിത്സാ സഹായത്തിന് എന്ന പേരിൽ നടത്തുന്ന ഗാനമേളയുടെ ശബ്ദം അനുവദനീയമായ ഡെസിബെല്ലിനും മുകളിലാണെങ്കിൽ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. തൊടുപുഴ സ്റ്റേഷൻ ഹൗസ് ഓഫീസറും ഉചിതമായ നിയമനടപടി സ്വീകരിക്കണം. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്ത് സിസിടിവി ക്യാമറ സ്ഥാപിക്കാനും യാചക നിരോധന ബോർഡുകൾ സ്ഥാപിക്കാനും നഗരസഭാ സെക്രട്ടറി നടപടിയെടുക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.രോഗികളുടെ ചികിത്സാധന സഹായത്തിനായി പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നടത്താറുള്ള ഗാനമേള 50 ഡെസിബെലിൽ താഴെയുള്ള അനുമതി ആവശ്യമില്ലാത്ത മൈക്ക് ഉപയോഗിച്ചാണെന്ന് റിപ്പോർട്ടിൽ പറഞ്ഞു. വ്യക്തമായ വിവരം ലഭിക്കുകയാണെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞു. കുടയത്തൂർ സ്വദേശി ഡെന്നീസ് എബ്രഹാം സമർപ്പിച്ച പരാതിയിലാണ് നടപടി.


Source link

Back to top button