test del 4 copy of del 3

‘കാലവർഷത്തിൽ ദേശീയപാതയിൽ ദുരന്തം ഉണ്ടാകരുത്’; കർശന നടപടിക്ക് നിർദേശം നൽകി കലക്ടർ അർജുൻ പാണ്ഡ്യൻ


കാസർകോട് ∙ ചെറുവത്തൂർ മട്ടലായിയിൽ ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ കലക്ടർ അർജുൻ പാണ്ഡ്യൻ നിയോഗിച്ച ആർഡിഒയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചു. കാലവർഷത്തിൽ ദുരന്തം ഒഴിവാക്കാൻ കർശന നടപടികൾ സ്വീകരിക്കാൻ ദേശീയപാത അതോറിറ്റിക്ക് കലക്ടർ നിർദേശം നൽകി. തുടർനടപടികൾക്കായി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ഇതുകൂടാതെ ദേശീയപാത അതോറിറ്റിയുമായി ഏകോപിപ്പിച്ച് തുടർനിർമാണം നിരീക്ഷിക്കുന്നതിന് കാഞ്ഞങ്ങാട് ആർഡിഒയെ ചുമതലപ്പെടുത്തി. പാതയിൽ രൂപപ്പെട്ട വിള്ളലും സുരക്ഷാഭിത്തിയിലെ വിള്ളലും പരിഹരിക്കുന്നതിന് ദേശീയപാത അതോറിറ്റി വിദഗ്ധരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു പ്രവൃത്തി നടത്തണമെന്നാണ് റിപ്പോർട്ടിലെ നിർദേശം. നീരൊഴുക്ക് ശക്തമായാൽ മഴവെള്ളം ഒഴുകിപോകുന്നതിന് നിലവിൽ സംവിധാനമില്ല. വിള്ളൽ ഉണ്ടായ നിർമാണ പ്രദേശത്ത് ഡ്രെയ്നേജ് സംവിധാനം അടിയന്തരമായി പൂർത്തിയാക്കണമെന്ന് അന്വേഷണ സംഘം നിർദേശിച്ചു.ചെറുവത്തൂർ ∙ മട്ടലായിയിൽ ദേശീയപാതയിൽ വിള്ളൽ വീണ സ്ഥലം നികത്തി പുതിയ പാത പണിതിട്ടും രക്ഷയില്ല. വിള്ളൽ നികത്തി പുതുക്കി പണിത പാതയിൽ വീണ്ടും വിള്ളൽ. 75 മീറ്ററോളം ദൂരത്തിൽ വിള്ളൽ വീണതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. ദേശീയപാത അതോററ്റിയുടെ നിർദേശപ്രകാരം കരാർ കമ്പനിയുടെ ഡിസൈനർമാരുടെ സംഘം പരിശോധനയ്ക്കായി അടുത്തദിവസം ഇവിടേക്ക് എത്തും. ഭോപ്പാലിൽ നിന്നാണ് സംഘം വരുന്നത്. കഴിഞ്ഞദിവസം പെയ്ത കനത്ത മഴയിലാണ് ചെറുവത്തൂർ ടൗണിന് അടുത്തുള്ള മട്ടലായിയിൽ 100 മീറ്ററോളം ദൈർഘ്യത്തിൽ ദേശീയപാതയിൽ ആദ്യം വിള്ളൽ വീണത്. നേരത്തെ ഉള്ള പാതയ്ക്ക് സമാനമായി നിർമിക്കുന്ന പുതിയപാതയിലാണ് വിള്ളൽ വീണത്. പഴയപാതയുടെ അടിഭാഗം പാറയാണ്.എന്നാൽ വിള്ളൽ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചിരുന്നു എന്നാണ് കമ്പനിക്കാർ പറയുന്നത്. സംഭവം റിപ്പോർട്ട് ചെയ്തത്തിന്റെ അടിസ്ഥാനത്തിൽ കമ്പനിയുടെ ഡിസൈനർ സംഘം ഭോപ്പാലിൽ നിന്ന് എത്തി പരിശോധന നടത്തി അവർ നൽകുന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രവൃത്തി മുന്നോട്ട് പോകാനാണ് കമ്പനി അധികൃതരുടെ തീരുമാനം.


Source link

Back to top button