NEWS

ചാണ്ടി ഉമ്മൻ മന്ത്രിസഭയിലേക്ക്?​ സതീശൻ സർക്കാരിൽ പുതുമുഖങ്ങളുടെ നീണ്ടനിര


തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിൽ ചാണ്ടി ഉമ്മനെയും പരിഗണിക്കുന്നതായി സൂചന. നിയുക്ത മുഖ്യമന്ത്രിയെ കാണാൻ അദ്ദേഹം കന്റോൺമെന്റ് ഹൗസിലെത്തി. തിരഞ്ഞെടുപ്പിന് ശേഷം നിയുക്ത മുഖ്യമന്ത്രിയെ ഇവിടെവന്ന് കാണുന്നത് തന്റെ മര്യാദയാണെന്നും എല്ലാ ആശംസകളും നേർന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ‘പാർട്ടിയാണ് വലുത്. പാർട്ടി മന്ത്രിസ്ഥാനം തന്നാലും ഇല്ലെങ്കിലും പാർട്ടിക്കാരനായി നിലകൊള്ളും’, – അദ്ദേഹം പ്രതികരിച്ചു പുതിയ യു.ഡി.എഫ് സർക്കാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനിരിക്കെ മന്ത്രിസഭയിലേക്ക് ആരൊക്കെയെന്ന ചർച്ചകൾ കോൺഗ്രസിലും ഘടകകക്ഷികളിലും സജീവമാണ്. അനുനയചർച്ചകൾ വിജയിച്ചതോടെ രമേശ് ചെന്നിത്തലയും മന്ത്രിസഭയിലുണ്ടാകുമെന്നത് ഉറപ്പിച്ചു കഴിഞ്ഞു. ആഭ്യന്തരവും വിജിലൻസും ചെന്നിത്തലയ്ക്ക് നൽകുമെന്നാണ് സൂചന.


Source link
NEWS

Back to top button