test del 4 copy of del 3

അയ്യോ… വയ്യേ… ഏഷ്യയിലെ ഏറ്റവും ദുർബല കറൻസിയായി ഇന്ത്യൻ രൂപ; രക്ഷാപ്രവർത്തനം ഫലം കണ്ടില്ല


കൊച്ചി∙ ക്രൂഡോയിൽ വില കുതിച്ചുയർന്നതുമൂലം  ഇറക്കുമതിച്ചെലവേറിയപ്പോൾ ഏഷ്യൻ കറൻസികളിൽ ഏറ്റവും മോശം പ്രകടനം ഇന്ത്യൻ രൂപയുടേത്. ഈ വർഷം ഇതുവരെ മൂല്യത്തിലുണ്ടായ ഇടിവ് 6 ശതമാനത്തിനു മുകളിലാണ്. യുദ്ധത്തിനുശേഷം 5% ഇടിവുണ്ടായി. കഴിഞ്ഞ 6 വ്യാപാരദിനങ്ങളിലായി 2% ഇടിവാണ് രൂപ നേരിട്ടത്. പശ്ചിമേഷ്യൻ യുദ്ധം മൂലം വൻകിട നിക്ഷേപകർ ഡോളറിലേക്കു ചുവടുമാറിയത് വികസ്വര രാജ്യങ്ങളുടെയെല്ലാം കറൻസികളുടെ മൂല്യം ഇടിക്കുന്നുണ്ട്. ഫലം കാണാതെ രക്ഷാപ്രവർത്തനംഡോളർ സൂചിക ശക്തമായി തുടരുന്നതും രൂപയ്ക്കു തിരിച്ചടിയാണ്. 99.25 നിലവാരത്തിലാണ് ഡോളർ സൂചിക. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കു കുറയ്ക്കുമെന്നും അതുവഴി ഡോളറിന്റെ ആകർഷണീയത അൽപം കുറയുമെന്നും വിപണി പ്രതീക്ഷിച്ചിരുന്നെങ്കിലും മെച്ചപ്പെട്ട സാമ്പത്തിക ഡേറ്റകൾ പുറത്തുവന്നതോടെ ഈ സാധ്യതയ്ക്കു മങ്ങലേറ്റു. വെള്ളിയാഴ്ചത്തെ ഇടിവിന്റെ പ്രധാന കാരണം ഇതാണ്.


Source link

Back to top button