സത്യപ്രതിജ്ഞ: ഗതാഗത ക്രമീകരണമുണ്ട്, യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക

തിരുവനന്തപുരം: തിങ്കളാഴ്ച നടക്കാനിരിക്കുന്ന പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ അന്ന് രാവിലെ 7 മണി മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചാണ് ചടങ്ങ് നടക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി പാർക്കിങ് കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. വാഹനങ്ങൾ നിർദേശിച്ചിട്ടുളള പാർക്കിങ് ഏരിയകളിലാണ് പാർക്ക് ചെയ്യേണ്ടത്. അനധികൃതമായും ഗതാഗത തടസമുണ്ടാക്കുന്ന വിധവും പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.വിമാനത്താവളത്തിലേക്കും, റെയിൽവെ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കേണ്ടതാണെന്നും പൊലീസ് അറിയിപ്പ് നൽകി. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിന് പൊതുജനങ്ങൾ 04712558731, 9497930055,എന്നീ ഫോൺ നമ്പരുകളിലാണ് ബന്ധപ്പെടേണ്ടത്.
Source link
NEWS


