test del 5 copy of del 3

‘ചൈന കണ്ട’ ട്രംപിന് തയ്‌‌വാൻ വേണ്ടേ? സ്വാതന്ത്ര്യ പ്രഖ്യാപനം വേണ്ടെന്നു മുന്നറിയിപ്പ്


വാഷിങ്ടൻ ∙ ചൈനയിൽനിന്ന് ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനെതിരെ തയ്‌വാനു മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രണ്ടു ദിവസത്തെ ചൈനാ സന്ദർശനത്തിനു ശേഷം വെള്ളിയാഴ്ച ഫോക്സ് ന്യൂസിനോടു സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. അതേസമയം, തയ്‌വാൻ സ്വതന്ത്ര ജനാധിപത്യ രാജ്യം തന്നെയാണെന്നും അത് ചൈനയുടെ അധീനതയിലല്ലെന്നും തയ്‌വാന്റെ വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.തയ്‌വാൻ തങ്ങളുടെ അധികാരപരിധിയിലുള്ള പ്രദേശമാണെന്നും അവരെ പിന്തുണയ്ക്കരുതെന്നും ചൈനാ സന്ദർശനത്തിനിടെ നടത്തിയ കൂടിക്കാഴ്ചയിൽ ട്രംപിനോട് ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് ആവശ്യപ്പെട്ടിരുന്നു. തയ്‌വാനെ കൈവിടുന്നെന്നു സൂചന നൽകുന്ന പ്രസ്താവനകളൊന്നും ചൈനയിൽവച്ചു ട്രംപ് നടത്തിയിരുന്നുമില്ല. 1400 കോടി ഡോളറിന്റെ സഹായത്തിന്റെ കാര്യം പിന്നീടു തീരുമാനിക്കുമെന്നു ട്രംപ് പറഞ്ഞെങ്കിലും യുഎസ് നയത്തിൽ മാറ്റമൊന്നുമില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തയ്‌വാന് ഉറപ്പുനൽകുകയും ചെയ്തിരുന്നു.


Source link

Back to top button