NEWS

‘വി ഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ല, ഖേദമുണ്ട്’; കാരണം വ്യക്തമാക്കി ശശി തരൂർ


തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നറിയിച്ച് തിരുവനന്തപുരം എം പി ശശി തരൂർ. മസാച്യുസെറ്റ്സിലെ ടഫ്റ്റ്സ് സർവകലാശാലയിലെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി യുഎസിലെ ബോസ്റ്റണിൽ ആയിരിക്കുമെന്നാണ് തരൂർ സമൂഹമാദ്ധ്യമക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. ‘എന്റെ കോൺഗ്രസ് സഹപ്രവർത്തകനും കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയുമായ വി ഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിൽ എനിക്ക് ഖേദമുണ്ട്. ടഫ്റ്റ്സ് സർവകലാശാലയിൽ ഞാൻ പഠിച്ച ഫ്ലെച്ചർ സ്കൂൾ ഓഫ് ലോ ആന്റ് ഡിപ്ലോമസിയുടെ ബിരുദദാന ചടങ്ങിൽ ഉദ്ഘാടന പ്രസംഗം നടത്താനും എന്റെ ബിരുദദാന ക്ലാസിന്റെ 50-ാം വാർഷിക പുനഃസമാഗമത്തിൽ പങ്കെടുക്കാനും ഞാൻ ഈ വാരാന്ത്യത്തിൽ ബോസ്റ്റണിലായിരിക്കും. കേരളത്തിന്റെ ഭാവിക്കായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന വേളയിൽ യുഎസിൽ ഭൂതകാലം ആഘോഷിക്കുന്നതിനുള്ള ഒരു അവസരമാണിത്’- എന്നാണ് സമൂഹമാദ്ധ്യമത്തിൽ തരൂർ കുറിച്ചത്.


Source link
NEWS

Back to top button