സതീശൻ മന്ത്രിസഭയ്ക്ക് പൂർണപിന്തുണയെന്ന് കെസി, ഒരു വിഷയത്തിലും തർക്കമില്ലെന്ന് വിഡി; കൂടിക്കാഴ്ച പൂർത്തിയായി

തിരുവനന്തപുരം: കേരളത്തിൽ അധികാരമേൽക്കുന്ന വിഡി സതീശൻ മന്ത്രിസഭയ്ക്ക് പൂർണപിന്തുണയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. പാർട്ടി തീരുമാനത്തിൽ അടിയുറച്ച് നിൽക്കും. ഞാനും വിഡി സതീശനും രാഷ്ട്രീയത്തിൽ ബാല്യാകല സൗഹൃദമുള്ളവരാണ്. എന്ത് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അതിനെ എല്ലാം ഒന്നിപ്പിക്കുന്ന കണ്ണിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം കെസി വിഡി സതീശനെ ആദ്യമായാണ് കാണുന്നത്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥി രാഷ്ട്രീയ കാലത്ത് ഒരേ കോളേജിൽ പഠിച്ച് ഒരേ സൗഹൃദം പങ്കിട്ടവരാണ് താനും കെസി വേണുഗോപാലുമെന്ന് വിഡി സതീശൻ പറഞ്ഞു. ഇരുവരും ഒരുമിച്ചാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളെ കണ്ടത്. കോൺഗ്രസിൽ ഒരാൾക്ക് ആകാൻ പറ്റുന്ന ഏറ്റവും വലിയ സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് കെസി വേണുഗോപാലെന്ന് വിഡി സതീശൻ കൂട്ടിച്ചേർത്തു.
Source link
NEWS


