NEWS

അടിയന്തരമായി ബാത്ത്‌റൂമിൽ പോകണമായിരുന്നു,​ ബസിന്റെ ചില്ലു തകർത്ത സംഭവത്തിൽ വിശദീകരണവുമായി യുവതി


കോ​ഴി​ക്കോ​ട്:​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സൂ​പ്പ​ർ​ഫാ​സ്റ്റ് ​ബ​സ് ​നി​റു​ത്താ​ത്ത​തി​നെ​ ​തു​ട​ർ​ന്ന് ​ബ​സി​ന്റെ​ ​ഗ്ലാ​സ് ​ത​ക​ർ​ത്ത സംഭവത്തിൽ വിശദീകരണവുമായി യുവതി. ​ ​അടിയന്തരമായി ബാത്ത്റൂമിൽ പോകേണ്ടി വന്നതു കൊണ്ട് കടുത്ത പരിഭ്രാന്തിയിലും സമ്മർദ്ദത്തിലുമായിരുന്നു താനെന്ന് യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. നിർഭാഗ്യവശാൽ കാര്യങ്ങൾ കൈവിട്ടുപോയി. ഞാൻ ചെയ്ത തെറ്റിനെ ന്യായീകരിക്കാൻ ശ്രമിക്കുകയല്ല, അന്നുതന്നെ സംഭവിച്ചതിന് മാപ്പ് ചോദിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു. ഔദ്യോഗികമായി അന്നു തന്നെ വിഷയം പരിഹരിച്ചിരുന്നെന്നും ഗ്ലാസ് തകർത്തതിന് 25000 രൂപ അടച്ചിരുന്നതായും യുവതി വ്യക്തമാക്കി. ട്രോളുകളും അധിക്ഷേപങ്ങളും മാനസികമായി ബാധിക്കുന്നു. ഇവിടെക്കൊണ്ട് ഇത് അവസാനിപ്പിക്കണം. ഇതിനെക്കുറിച്ച് ചോദിച്ചുകൊണ്ട് എന്നെ ഇനി ബന്ധപ്പെടുകയോ മറ്റൊന്നും ചോദിക്കുകയോ ചെയ്യരുതെന്നും അഭ്യർത്ഥിക്കുന്നു’ എന്നാണ് യുവതിയുടെ പോസ്റ്റിലുള്ളത്.


Source link
NEWS

Back to top button