NEWS

കടമുറിയിൽ യുവാവ് തീകൊളുത്തി മരിച്ച നിലയിൽ; മകൾക്കും ഗുരുതരമായി പൊള്ളലേറ്റു


കോഴിക്കോട്: നരിക്കുനിയിൽ കടമുറിയ്ക്കുള്ളിൽ യുവാവിനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. നരിക്കുനി കൊടുവള്ളി റോഡിലെ കടയ്ക്കുള്ളിലാണ് പറമ്പിൽ ബസാർ സ്വദേശി വി.ടി.വിനേഷ് കുമാറിനെ(45) മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന വിനേഷിന്റെ എട്ടു വയസുള്ള മകൾക്കും ഗുരുതരമായി പൊള്ളലേറ്റു. കുട്ടി നിലവിൽ മെഡിക്കൽ കോളേ‌ജ് ആശുപത്രിയിൽ ചികിത്സയിലാണ്.


Source link

Back to top button