test del 2

യുഎസ്-ഇറാൻ സമാധാന ചർച്ച: പാകിസ്താനേക്കാൾ നന്നായി ഇന്ത്യയ്ക്ക് മധ്യസ്ഥത വഹിക്കാനാകുമെന്ന് റഷ്യ


ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിലെ യുഎസ്-ഇറാൻ സമാധാന ചർച്ചകളിൽ പാകിസ്താനേക്കാൾ നന്നായി ഇന്ത്യയ്ക്ക് മധ്യസ്ഥത വഹിക്കാനാകുമെന്ന് റഷ്യ. ഇതിനായി ഇന്ത്യയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് അറിയിച്ചു. ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പാകിസ്താൻ ഇടപെടുന്നുണ്ടെങ്കിലും  ദീർഘകാലാടിസ്ഥാനത്തിൽ ഒരു മധ്യസ്ഥന്റെ റോളിൽ ഇന്ത്യയാണ് കൂടുതൽ അനുയോജ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വിപുലമായ നയതന്ത്ര പരിചയം ഇതിന് വലിയ കരുത്താകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഭ്യന്തര അസ്ഥിരതയും താലിബാനുമായുള്ള തർക്കങ്ങളും പാകിസ്താൻ്റെ മധ്യസ്ഥ ശ്രമങ്ങൾക്ക് വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണ് റഷ്യൻ വിദേശകാര്യ മന്ത്രിയുടെ പരസ്യപ്രസ്താവന. സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും ലാവ്‌റോവ് കൂടിക്കാഴ്ച നടത്തി. യുക്രൈൻ, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ സംഘർഷങ്ങൾ ഉൾപ്പെടെയുള്ള ആഗോള വിഷയങ്ങൾ ചർച്ചയിൽ വിഷയമായി.


Source link

Back to top button