test del 4 copy of del 3

നീറ്റ് പുനഃപരീക്ഷ ജൂൺ 21ന്; വിദ്യാർഥികൾ വീണ്ടും റജിസ്റ്റർ ചെയ്യേണ്ടതില്ല, നേരത്തേ അടച്ച ഫീസ് തിരിച്ചു നൽകും


ന്യൂഡൽഹി∙ ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി പുനഃപരീക്ഷ ജൂൺ 21ന് നടത്താൻ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) തീരുമാനിച്ചു. മേയ് 3ന് നടന്ന പരീക്ഷയിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രസർക്കാരിന്റെ അനുമതിയോടെ പരീക്ഷ പൂർണമായി റദ്ദാക്കിയത്. അക്കാദമിക് സെഷൻ വൈകാതിരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലാണ് പുതിയ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.മേയ് 3ന് നടന്ന പരീക്ഷയുടെ ചോദ്യക്കടലാസ് ചോർന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. പരീക്ഷയ്ക്ക് മുൻപ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച മാതൃകാ ചോദ്യപേപ്പറിലെ ചോദ്യങ്ങളിൽ ഭൂരിപക്ഷവും യഥാർഥ ചോദ്യപ്പേപ്പറുമായി സമാനതയുള്ളവയായിരുന്നു. ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസ് നിലവിൽ സമഗ്രമായ അന്വേഷണത്തിനായി സിബിഐയ്ക്ക് വിട്ടിരിക്കുകയാണ്. വിദ്യാർഥികൾ വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും കൃത്യമായ വിവരങ്ങൾക്കായി എൻടിഎ ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം പിന്തുടരണമെന്നും അധികൃതർ അറിയിച്ചു.


Source link

Back to top button