test del 4 copy of del 3

‘മുഖ്യമന്ത്രിയായെന്ന് അറിഞ്ഞത് കൊല്ലത്തെത്തിയപ്പോൾ, കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു, വീട്ടിൽ ‘ചിൽ’ആണ് അച്ഛൻ’


കോട്ടയം ∙ ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനിച്ചത് അച്ഛൻ വി.ഡി. സതീശനെന്ന് മകൾ ഉണ്ണിമായ. വളരെ സത്യസന്ധതയോടെയാണ് അച്ഛൻ ഓരോരുത്തരോടും പെരുമാറുന്നത്. ആരെയും താഴ്ത്തി കാണാറില്ല. എത്ര അധികാരം കിട്ടിയാലും വന്ന വഴി അദ്ദേഹം മറക്കില്ല. അച്ഛനെ പണ്ടുതൊട്ട് പിന്തുണയ്ക്കുന്നവർ തന്നെയാണ് ഇപ്പോഴും കൂടെയുള്ളത്. അവരെ ഒരിക്കലും കൈവിടില്ല. അച്ഛനോടൊപ്പമുള്ള തിരുവനന്തപുരം യാത്രയിൽ കാർ കൊല്ലത്ത് എത്തിയപ്പോഴാണ് മുഖ്യമന്ത്രിയാകുമെന്ന വിവരം ലഭിച്ചതെന്നും ഉണ്ണിമായ പറഞ്ഞു. പിതാവും നിയുക്ത മുഖ്യമന്ത്രിയുമായ വി.ഡി. സതീശനെപ്പറ്റി ഉണ്ണിമായ മനോരമ ഓൺലൈനോട് മനസ്സ് തുറക്കുന്നു…ഒത്തിരി സന്തോഷമുണ്ട്. വലിയ പ്രതീക്ഷയില്ലാതെ ന്യൂട്രലായി നിൽക്കാനാണ് ഞങ്ങളെല്ലാം ശ്രമിച്ചത്. ആ പദവി കിട്ടാതായാൽ വിഷമം ഉണ്ടാവരുതല്ലോ. പക്ഷേ വിവരം അറിഞ്ഞപ്പോൾ കരച്ചിലായി. കൊല്ലത്ത് എത്തിയപ്പോഴാണ് വിവരം അറിയുന്നത്. അച്ഛന് ഒരുപാട് ഉമ്മ കൊടുത്തു. പിന്നീട് പ്രഖ്യാപനം വരട്ടെ എന്നായി.ടെൻഷനാകുമെന്ന് കരുതി മാധ്യമങ്ങളൊന്നും നോക്കിയിരുന്നില്ല. ഒരുപാട് പേർ അഭ്യൂഹങ്ങൾ വിളിച്ച് അറിയിച്ചിരുന്നു. അച്ഛനോടു ചോദിക്കുമ്പോൾ വലിയ പ്രതീക്ഷ വേണ്ടെന്നാണു പറഞ്ഞിരുന്നത്.


Source link

Back to top button