test del 4 copy of del 3
ആൾത്താമസമില്ലാത്ത വീടുകൾ കള്ളന്മാരുടെ നിരീക്ഷണത്തിൽ; പൊലീസിനെയും വെല്ലുന്ന നിരീക്ഷണം

ഏനാത്ത് ∙ ആൾത്താമസമില്ലാത്ത വീടുകൾ കള്ളന്മാരുടെ നിരീക്ഷണത്തിലാണെങ്കിലും കള്ളന്മാരെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾക്ക് ശക്തി പോരാ. ഏനാത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ആൾ താമസമില്ലാത്ത വീടു കണ്ടെത്തി മോഷണം. ആദ്യ മോഷണം നടന്ന ശേഷം അന്വേഷണം തുടരുന്നതിനിടയിലാണ് ആൾ താമസമില്ലാത്ത രണ്ടു വീടുകളിൽ കൂടി മോഷണ ശ്രമം നടന്നത്.കഴിഞ്ഞ ദിവസം രാത്രി പുതുശേരിഭാഗം ജംക്‌ഷനു സമീപം ആൾ താമസമില്ലാത്ത വീട്ടിൽ മോഷണ ശ്രമം നടന്നു. പുതുശേരിഭാഗത്ത് കഴിഞ്ഞ ഏപ്രിൽ 30 ന് റോഡരികിലുള്ള ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ചു. രണ്ടു ദിവസം മുൻപാണ് മാങ്കൂട്ടത്ത് ഏഴംകുളം–കടമ്പനാട് മിനി ഹൈവേയോടു ചേർന്നുള്ള വീട്ടിൽ മോഷണ ശ്രമം നടന്നത്. ഇവിടെ നിന്ന് മോഷ്ടിക്കാൻ വിലപിടിപ്പുള്ളതൊന്നും ലഭിക്കാതെ വന്നതോടെ വീട്ടിലുണ്ടായിരുന്ന വാഹനത്തിന് നാശം വരുത്തിയാണ് മോഷ്ടാവ് മടങ്ങിയത്.മോഷണവും മോഷണ ശ്രമവും നടന്ന വീടുകളിൽ അടുക്കള വാതിലും പ്രധാന വാതിലും പൊളിച്ച നിലയിലായിരുന്നു. അലമാരകളുടെ പൂട്ടുകൾ തകർത്ത് ഏറെ സമയം ചെലവഴിച്ച് സാധന സാമഗ്രികൾ വാരിവലിച്ചിട്ട് പരിശോധന നടത്തിയതായും കണ്ടെത്തിയിരുന്നു. വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ ആളുകളുടെ ശ്രദ്ധ പതിയാത്ത വീടുകൾ കണ്ടുപിടിച്ചാണ് മോഷണം. മോഷണ ശ്രമം വർധിക്കുന്നതിനാൽ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
Source link


