test del 5 copy of del 3
റോഡ് വികസനത്തിന് വൻതോതിൽ മരം മുറിച്ചു; പകരം തണൽ നടാൻ മറന്ന് ദേശീയപാത അതോറിറ്റി

പത്തനംതിട്ട ∙ പൻവേൽ– കന്യാകുമാരി ദേശീയപാത 66 ഉൾപ്പെടെയുള്ള റോഡ് വികസനത്തിന്റെ ഭാഗമായി ലക്ഷക്കണക്കിനു മരങ്ങൾ മുറിച്ചു മാറ്റിയെങ്കിലും പുതിയവ വച്ചുപിടിപ്പിക്കാൻ നടപടി വൈകുന്നു. മുറിക്കുന്ന ഓരോ മരത്തിനു പകരം 10 മരം വീതം നടുമെന്നായിരുന്നു റോഡുപണി തുടങ്ങിയ കാലത്തു പറഞ്ഞിരുന്നത്. എന്നാൽ മരം നടുന്നതിന്റെ ചെലവു സഹിതമുള്ള ശുപാർശകൾ അന്തിമമാകാത്തതിനാൽ ഇതുവരെ ദേശീയപാത അതോറിറ്റി മരം വച്ചുപിടിപ്പിക്കുന്നതിനുള്ള പണം നൽകിയിട്ടില്ല.ദേശീയപാതയ്ക്കായി ഒന്നര ലക്ഷത്തിലേറെ മരങ്ങളാണു സംസ്ഥാനത്താകെ മുറിക്കേണ്ടി വന്നത്. ഇവയ്ക്കു പകരം 15 ലക്ഷത്തോളം മരങ്ങൾ നടണം. എങ്കിൽ മാത്രമേ അതിന്റെ പത്തിലൊന്നു മരങ്ങളെങ്കിലും വളർന്നുവരൂ എന്നാണു കണക്ക്. പണം ലഭിച്ചാലും മരങ്ങൾ വച്ചുപിടിപ്പിക്കാൻ ആവശ്യത്തിനു സ്ഥലം ലഭ്യമല്ലാത്ത പ്രശ്നമുണ്ട്. ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ മരം നടാൻ സ്ഥലം ലഭിക്കാതെ വരുന്നതോടെ സമീപപ്രദേശങ്ങളിൽ നടുകയാണു ചെയ്യുക. തീരസംരക്ഷണത്തിനുള്ള വനവൽക്കരണവും ഈ ഫണ്ട് ഉപയോഗിച്ചു നടത്തുന്നുണ്ട്.
Source link


