test del 4 copy of del 3
മുലായം സിങ് യാദവിന്റെ ഇളയമകൻ പ്രതീക് അന്തരിച്ചു: അന്ത്യം 38ാം വയസ്സിൽ

ലക്നൗ∙ സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിന്റെ ഇളയമകനും എസ്‍പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ അർദ്ധസഹോദരനുമായ പ്രതീക് യാദവ് (38) അന്തരിച്ചു. ബിജെപി നേതാവ് അപർണ യാദവാണ് ഭാര്യ.രാഷ്ട്രീയകുടുംബത്തിൽ വളർന്നയാളാണെങ്കിലും പ്രതീക് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിന്നിരുന്നു. യുകെയിലെ ലീഡ്സ് സർവകലാശാലയിലാണ് പഠിച്ചത്. ലക്നൗവിൽ ‘ദി ഫിറ്റ്നസ് പ്ലാനറ്റ്’ എന്ന പേരിൽ ഒരു ജിം നടത്തുകയായിരുന്നു. ഫിറ്റ്നസ് രംഗത്ത് സജീവമായ പ്രതീക് തെരുവുനായ്ക്കളുടെ സംരക്ഷണം, ചികിത്സ, ഭക്ഷണം, പരിചരണം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന ‘ജീവ് ആശ്രയം’ എന്ന സംഘടനയുടെ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു.
Source link


