test del 3

ഇനി ചെറിയ കടലിടുക്കല്ല; വീതി പത്തിരട്ടി: ഹോർമുസിന്റെ ഭൂപടം തിരുത്തി ഇറാൻ


ടെഹ്റാൻ∙ ഹോർമുസ് കടലിടുക്കിന്റെ ഭൂപടം തിരുത്തിവരച്ച് ഇറാൻ. ടെഹ്റാന്റെ കണ്ണിൽ ഇറാനെയും ഒമാനെയും വേർതിരിക്കുന്ന ഇടുങ്ങിയ കടലിടുക്ക് മാത്രമല്ല മറിച്ച് വിശാലമായ പ്രവർത്തന മേഖലയാണ് ഇനി ഹോർമുസ്. ഇറാൻ സൈന്യമാണ് ഹോർമുസിന്റെ പുതിയ ഭൂപടം തയാറാക്കിയത്.ഹോർമുസ് കടലിടുക്കാണ് ഇറാൻ–യുഎസ് യുദ്ധത്തിലെ ഏറ്റവും നിർണായക ഘടകങ്ങളിലൊന്ന്. ലോകത്തെ എണ്ണ, ദ്രവീകൃത പ്രകൃതി വാതക ചരക്കുനീക്കത്തിന്റെ അഞ്ചിലൊന്നും ഹോർമുസ് കടലിടുക്കിലൂടെയായിരുന്നു. ഇന്ത്യ, സൗദി അറേബ്യ, ഇറാഖ്, കുവൈത്ത്, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങൾ മറ്റിടങ്ങളിലേക്കുള്ള ഊർജ കയറ്റുമതി, ഇറക്കുമതിക്കായി ആശ്രയിച്ചിരുന്നതും ഹോർമുസിനെയാണ്. പശ്ചിമേഷ്യയിലെ സംഘർഷത്തിനുപിന്നാലെ ഇറാനും യുഎസും ഹോർമുസിലെ ചരക്കുനീക്കം തടസ്സപ്പെടുത്തിയതോടെ എണ്ണവിലയിൽ വലിയ വർധനയുണ്ടായി. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 72 ഡോളറിൽനിന്ന് 120 ഡോളറായാണ് വർധിച്ചത്.


Source link

Back to top button