LATEST

മലപ്പുറത്ത് മിന്നലേറ്റ് നാലുപേർ മരിച്ചു ,​ രണ്ട് പേർക്ക് ഗുരുതര പരിക്ക്


മലപ്പുറം: മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകിട്ടാണ് സംഭവം. ഫഹദ്,​ സിയാദ്,​ റഹീസ് എന്നിവരുൾപ്പെടെ നാലുപേരാണ് മരിച്ചത് . മങ്കട പന്തല്ലൂർ മലയിൽ വ്യൂ പോയിന്റ് സന്ദർശനത്തിനെത്തിയതായിരുന്നു വിദ്യാർത്ഥികൾ. മിന്നലേറ്റ ഏഴുപേരെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും നാലുപേരെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്ന് ഉച്ച മുതൽ മലപ്പുറത്ത് വ്യാപകമായി മഴ പെയ്തിരുന്നു.


Source link

Back to top button